അടൂരില്‍ നിന്നും 13 കിലോമീറ്റര്‍ അകലെ ചന്ദനപ്പള്ളി ഗ്രാമത്തിലാണ് ഈ പള്ളി സ്ഥിതിചെയ്യുന്നത്. 1810ലാണ് ഈ പള്ളി സ്ഥാപിതമായത്. തെക്കേ ഇന്ത്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്നാണിത്. ഇംഗ്ലണ്ടില്‍ നിന്നുള്ള സന്യാസിയായിരുന്ന സെന്റ് ജോര്‍ജ്ജിന്റെ പേരാണ് പള്ളിയ്ക്ക് നല്‍കിയിരിക്കുന്നത്. നിര്‍മ്മാണത്തിന് ശേഷം പലവട്ടം പള്ളിയ്ക്ക് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്.
ഇന്തോ-സാരാസെനിക് ശില്പങ്ങള് ഉപയോഗിച്ചാണ് ഏറ്റവും അവസാനം പുനര്‍നിര്‍മ്മിതി നടത്തിയത്. ക്രൈസ്തവ രീതിയ്ക്കൊപ്പം, ഹൈന്ദവ, മുസ്ലീം വാസ്തുവിദ്യാ രീതികള്‍കൂടി കലര്‍ത്തിയാണ് പള്ളി നിര്‍മ്മിച്ചിരിക്കുന്നത്. പള്ളിയുടെ ഗോപുരങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്ന ഗോത്തിക് ശൈലിയിലാണ്. മേല്‍ക്കൂര പേര്‍ഷ്യന്‍ രീതിയിലാണ് പണിതിരിക്കുന്നത്. റോമിലെ സെന്റ് പീറ്റേര്‍സ് ബസിലിക്കയുടെ മാതൃകയിലുള്ള പണികളാണ് അടുത്തകാലത്തായി ചെയ്തിരിക്കുന്നത്. പള്ളിയിലെ ഒരു പ്രധാന ആകര്‍ഷണം കല്ലില്‍ത്തീര്‍ത്ത കുരിളാണ്. മെയ് മാസത്തില്‍ നടക്കുന്ന ചെമ്പുടുപ്പ് ഉത്സവത്തിന് ഒട്ടേറെയാളുകള്‍ പള്ളിയില്‍ എത്താറുണ്ട്.