Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ആഗ്ര » ആകര്‍ഷണങ്ങള് » കീതം പൊയ്കയും സുരസരോവര പക്ഷിസങ്കേതവും

കീതം പൊയ്കയും സുരസരോവര പക്ഷിസങ്കേതവും, ആഗ്ര

81

സിക്കന്ദ്രയില്‍ നിന്ന് പന്ത്രണ്ടും ആഗ്രയില്‍ നിന്ന് ഇരുപതും കിലോമീറ്ററുകള്‍അകലെയായായിട്ടാണ് കീതം തടാകം. ആഗ്ര-ഡെല്‍ഹി ദേശീയപാത-2 ഇതിനടുത്തുകൂടിയാണ് കടന്നുപോകുന്നത്. നിര്‍മ്മലമായ പരിസ്ഥിതിയിലാണ് നയനമനോഹരമായ ഈ തടാകം. നഗരജീവിതത്തിന്റെ തിരക്കുകളില്‍ നിന്നുള്ള താല്ക്കാലിക വിരാമത്തിനും നവോന്മേഷത്തിനും നല്ലൊരുപാധിയാണ് ഈ തടാക സന്ദര്‍ശനം.

പഞ്ചഭുജാകൃതിയില്‍ രൂപപ്പെടുത്തിയ ഈ തടാകത്തിന്റെ വിസ്തൃതി 7.13 ചതുരശ്ര കിലോമീറ്ററാണ്. നീര്‍പക്ഷികളുടേയും മത്സ്യങ്ങളുടെയും വലിയൊരു സഞ്ചയം തടാകത്തിന്റെ ചാരുതയ്ക്ക് മാറ്റ് കൂട്ടുന്നു.

സുരസരോവര പക്ഷിസങ്കേതം

കീതം തടാകത്തോട് ചേര്‍ ന്ന് തന്നെയാണ് ഈ പക്ഷിസങ്കേതവും. നാട്ടിലുള്ളതും തീര്‍ ത്ഥാടനപക്ഷികളുമായി നൂറ് കണക്കിന് വംശവൈവിദ്ധ്യങ്ങളും പന്ത്രണ്ട് ജാതി സസ്തനികളും പതിനെട്ട് വംശങ്ങളിലുള്ള ഉരഗങ്ങളും ഇവിടെ വസിക്കുന്നുണ്ട്. പ്രമുഖ പക്ഷിവംശങ്ങളായ സൈബീരിയന്‍  കൊക്കുകള്‍ , താറാവിന്റെ ആകാരമുള്ള ബ്രാഹ്മിനി ഡക്കുകള്‍ , സ്പൂണ്‍ ബില്ലുകള്‍ , സോറസ് എന്ന കാണാന്‍  ചന്തമുള്ള വര്‍ണ്ണ കൊക്കുകള്‍ , ഷവലറുകള്‍ , ഗഡ്വാളുകള്‍ , വാല്ക്കണ്ണെഴുതിയ പോലെ രേഖകളുള്ള ബാര്‍  ഹെഢ്ഢഡ് വാത്തുകള്‍എന്നിങ്ങനെ കൌതുകം ജനിപ്പിക്കുന്ന ഒരുപാട് പക്ഷികളുടെ അസുലഭസുന്ദരമായ കാഴ്ച ഇവിടെ കാണാം.

കീതം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് എളുപ്പത്തില്‍ ഇവിടെ വന്നെത്താവുന്നതേയുള്ളു. ഉത്തര്‍പ്രദേശ് വനം വകുപ്പ് 1991 മാര്‍ച്ച് 27 ന് ഈ മേഖലയെ ദേശീയപക്ഷി സങ്കേതമായി പ്രഖ്യാപിക്കുകയുണ്ടായി.

 

One Way
Return
From (Departure City)
To (Destination City)
Depart On
28 Mar,Thu
Return On
29 Mar,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
28 Mar,Thu
Check Out
29 Mar,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
28 Mar,Thu
Return On
29 Mar,Fri