ജഹാംഗീര്‍ ചക്രവര് ത്തി തന്റെ കുറിപ്പുകളില്‍ ഫിറൂസ് ഖാന് ഖ്വാജാ സരായി എന്ന് പ്രതിപാദിക്കുന്നുണ്ടെങ്കിലും അദ്ദേഹം ഷാജഹാന്റെ കൊട്ടാരത്തിലെ കുലീനനായ വ്യക്തിയായിരുന്നു. ഖ്വാജാ സരായി എന്ന അദ്ദേഹത്തിന്റെ വിശിഷ്ടനാമം സൂചിപ്പിക്കുന്നത് അന്തപ്പുര നാരികള്തങ്ങുന്ന വസതിയുടെ സൂക്ഷിപ്പ് കാരനായിരുന്നു എന്നാണ്.
1647, ഒക്ടോബര്‍ 7 ന് അദ്ദേഹം മരണപ്പെട്ടു. അക്കാലത്തെ കുലീനര്‍ ക്കിടയിലെ നടപ്പ് രീതി അനുസരിച്ച് തനിക്ക് വേണ്ടി ഒരു സ്മാരകം താന്‍ ജീവിച്ചിരിക്കെ തന്നെ അദ്ദേഹം പണിതു. താല് ഫിറോസ് ഖാന് എന്ന് അതിന് പേരിടുകയും ചെയ്തു.
തറയില്‍ നിന്ന് അഷ്ടഭുജാകൃതിയിലുള്ള അസ്ഥിവാരത്തില്‍ 40 അടി ചതുരത്തിലാണ് ഇദ്ദേഹത്തിന്റെ കല്ലറ. അര് ദ്ധവൃത്താകൃതിയിലുള്ള ഒരു താഴികക്കുടത്തിലാണിത്. ഈ അസ്ഥിവാരത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് ഒരു ചെറിയ പള്ളിയുമുണ്ട്. അക് ബറിന്റെയും ഇതുമാതുദ്ദൌലയുടെയും ശവകുടീരങ്ങളോട് രൂപത്തില്‍ സാദൃശ്യമുള്ളതാണ് ഈ കല്ലറ.