829 ഉയരത്തിലാണ് ഇവിടെ വെള്ളം ഒഴുകിവീഴുന്നത്. രാജ, റാണി, റോക്കറ്റ്, റോറര്‍ എന്നിങ്ങനെ നാല് അരുവികളായാണ് വെള്ളച്ചാട്ടം രൂപപ്പെടുന്നത്. അഗുംബെയില്‍ എത്തിയാല്‍ ഈ വെള്ളച്ചാട്ടം കാണാതെ പോകരുത്. വെള്ളച്ചാട്ടത്തിന്റെ വന്യസൗന്ദര്യം ആസ്വദിക്കാന്‍ പറ്റിയസമയം മഴക്കാലം തന്നെയാണ് എന്ന് എടുത്തുപറയേണ്ടതില്ലല്ലോ.
അഗുംബെയില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ അകലത്തിലാണ് ഈ വെള്ളച്ചാട്ടം. ഇതില്‍ കുറച്ചുദൂരം വാഹനത്തില്‍ സഞ്ചരിക്കാം. ബാക്കി ദൂരം നടന്നുതന്നെ കയറണം. ഈ വെള്ളച്ചാട്ടത്തിനടുത്തുള്ള ഒരു ഗുഹയില്‍ ഒരു യോഗി (കന്നഡയില്‍ ജോഗി) തപസനുഷ്ഠിച്ചിരുന്നുവെന്നാണ് ഇവിടത്തുകാര്‍ വിശ്വസിക്കുന്നത്. അതിനാലാണ് ജോഗിഗുണ്ടി എന്ന് ഈ ഭാഗത്തിന് പേരുവന്നത്. മലപഹാരി നദിയില്‍ രൂപപ്പെടുന്ന കുളത്തില്‍ നിന്നാണ് ഈ വെള്ളച്ചാട്ടത്തിന്റെ ഉത്ഭവം. ഇത് പിന്നീട് താഴ്വരയില് തുംഗനദിയുമായി ചേരുന്നു. വെള്ളച്ചാട്ടത്താല്‍ രൂപപ്പെട്ട 50 അടി താഴ്ചയുള്ള ഒരു ഗുഹയുണ്ട് ഇവിടെ.