കസ്തൂര്‍ഭായ് ലാല്‍ഭായ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്തോളജി കാംപസില്‍ ഭൂമിക്കടിയിലായി ഒരു ഗുഹയുണ്ട്. പ്രശസ്ത ആര്‍ക്കിടെക്ടായ ബി.വി ദോഷി, പ്രസിദ്ധ ചിത്രകാരനായിരുന്ന എം.എഫ് ഹുസൈന് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ചതാണ് ആധുനിക കലയും, സ്വാഭാവികതയും ചേരുന്ന ഈ ഗുഹ. ഇതിന്റെ താഴികക്കുടങ്ങളുടെ ഉള്‍ഭാഗം മൊസൈക് ടൈലുകളാലാണ് അലങ്കരിച്ചിരിക്കുന്നത്. ഈ ഗുഹക്കുള്ളില്‍ ഒരു ആര്‍ട്ട് ഗാലറിയുമുണ്ട്.