ഐഹോളെയില്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട പ്രധാന ക്ഷേത്രങ്ങളില്‍ ഒന്നാണ് ഈ ക്ഷേത്രസമുച്ചയം. മലപ്രഭാ നദിയുടെ തീരത്തുള്ള ഈ ക്ഷേത്രസമുച്ചയത്തില്‍ 38 ക്ഷേത്രങ്ങളാണ് ഉള്ളത്. ഗലഗണനാഥ ക്ഷേത്രമാണ് ഇക്കൂട്ടത്തില്‍ പ്രധാനപ്പെട്ടത്. ഈ ക്ഷേത്രത്തിലുള്ള ശിവന്റെ രൂപം, ക്ഷേത്രകവാടത്തിലായുള്ള ഗംഗ, യമുന എന്നീ രൂപങ്ങള്‍ തുടങ്ങിയവയെല്ലാം മനോഹരങ്ങളാണ്. ഇതിന് ഒരു നടപ്പുര, ഇടനാഴി, രേഖനഗര ഗോപുരം എന്നിവയെല്ലാമുണ്ട്. ഈ സമുച്ചയത്തിലെ ചില ക്ഷേത്രങ്ങള്‍ നശിപ്പിക്കപ്പെട്ട നിലയിലാണ്.