പന്ത്രണ്ടാം നൂറ്റാണ്ടിയില്‍ പണിതീര്‍ത്ത ക്ഷേത്രമാണിത്. ഭഗവതിയാണ് ഇവിടത്തെ പ്രതിഷ്ഠ. ഐഹോളെയില്‍ ഏറ്റവും കൂടുതല്‍ ആളുകളെത്തുന്ന ക്ഷേത്രമാണ് ഇത്. കല്യാണ ചാലൂക്യ രീതിയിലാണ് ഇതിന്റെ നിര്‍മ്മിതി. പതിനാറ് തൂണുകളുള്ള ചുറ്റമ്പലമുണ്ട് ഇതിന്. ഇവിടുത്തെ ജൈന ക്ഷേത്രത്തിന്റെ വടക്കേ ഭാഗത്തായിട്ടാണ് ഈ ഭഗവതി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. തൊട്ടടുത്തായി ലാദ് ഖാന് ക്ഷേത്രവുമുണ്ട്.