ഐഹോളെയിലെ പ്രമുഖ ആകര്‍ഷണകേന്ദ്രങ്ങളില്‍ ഒന്നാണ് ജ്യോതിര്‍ലിംഗ ക്ഷേത്രസമുച്ചയം. എട്ടാം നൂറ്റാണ്ടിലും പത്താം നൂറ്റാണ്ടിലുമായിട്ടാണ് ഈ ക്ഷേത്രസമുച്ചയം പണിതത്. നന്ദി മണ്ഡപങ്ങള്‍ക്ക് എതിര്‍വശങ്ങളിലായി നല്ക്കുന്ന രണ്ട് പ്രധാന ക്ഷേത്രങ്ങളാണ് ഇവിടെയുള്ളത്. പരന്ന മേല്‍ക്കൂരയുള്ള ചെറു ക്ഷേത്രങ്ങളാണിവ. ബാക്കി ക്ഷേത്രങ്ങളെല്ലാം ഏതാണ്ട് നാശോന്മുഖമായ അവസ്ഥയിലാണ്.