റാചി ഗുഡിയെന്നത് ത്രികൂടാചല ശിവക്ഷേത്രമാണ്. പതിനൊന്നാം നൂറ്റാണ്ടിലാണ് ഇത് പണിതത്. ഉയര്‍ന്ന തട്ടിലായി നിര്‍മ്മിച്ചിരിക്കുന്ന ക്ഷേത്രത്തിന്റെ മുഖംതിരിവ് പടിഞ്ഞാറോട്ടാണ്. വിവിധ ദിക്കുകളിലേയ്ക്ക് അഭിമുഖമായി നില്ക്കുന്ന മൂന്ന് അറകളുണ്ട് ഈ ക്ഷേത്രത്തിന്. ക്ഷേത്രത്തിന്റെ പുറത്തേ ചുവരില്‍ നടരാജന്, ഗണപതി, വിഷ്ണു എന്നീ രൂപങ്ങള്‍ കൊത്തിവച്ചിട്ടുണ്ട്. ക്ഷേത്രത്തിന്റെ ഗര്ഭഗൃഹത്തിന് മുന്നിലാണ് ഒരു നന്ദി പ്രതിമയുമുണ്ട്. നടപ്പുരയുടെ പ്രവേശനവഴി ഗജലക്ഷ്മി രൂപങ്ങളും പൂക്കളുടെ രൂപങ്ങളും മറ്റും കൊത്തിവച്ച് അലങ്കരിച്ചിട്ടുണ്ട്.