ചരിത്രാന്വേഷണ കുതുകികളുടെ അക്ഷയ ഖനിയാണ് മിസോറാം സംസ്ഥാന മ്യൂസിയം. മിസോ ഗോത്രവര്‍ഗക്കാരുടെ സമ്പന്നമായ ചരിത്രത്തിന്‍െറ കഥ പറയുന്ന 2500ഓളം സാധനങ്ങളാണ് ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. 1977ല്‍ സ്ഥാപിതമായ ഈ മ്യൂസിയം നഗര മധ്യത്തില്‍ മുഖ്യമന്ത്രിയുടെ ബംഗ്ളാവിനടുത്ത മക്ഡൊണാള്‍ഡ് ഹില്ലിലാണ് സ്ഥിതി ചെയ്യുന്നത്. ഫോട്ടോഗ്രാഫുകള്‍, പുരാവസ്തുക്കള്‍, പരമ്പരാഗത സംഗീത ഉപകരണങ്ങള്‍ തുടങ്ങി ഇവിടെയുള്ള ഓരോ വസ്തുവിന് പിന്നിലും സമ്പന്നമായ സംസ്കൃതിയാണ് പറയാന്‍ ഉള്ളത്. വിവിധ മിസോ ഗോത്രവര്‍ഗക്കാര്‍ ഉപയോഗിക്കുന്ന വസ്ത്രങ്ങളാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം. ഗോത്രവര്‍ഗ ചരിത്രത്തില്‍ തല്പരരായ നിരവധി യാത്രികരാണ് ഇവിടം സന്ദര്‍ശിക്കുന്നത്. പ്രവര്‍ത്തി ദിവസങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം അഞ്ച് വരെയാണ് മ്യൂസിയത്തിന്‍െറ പ്രവര്‍ത്തനസമയം. ശനിയാഴ്ചകളില്‍ ഒമ്പത് മുതല്‍ ഉച്ചക്ക് ഒന്നുവരെയും പ്രവര്‍ത്തിക്കും. ഞായറാഴ്ച അവധിയാണ്.