13 കിലോമീറ്റര്‍ വിസ്തൃതിയുള്ള മനുഷ്യനിര്‍മ്മിത തടാകമാണിത്. പൃഥ്വി രാജ് ചൗഹാന്റെ മുത്തച്ഛനായിരുന്ന അനാജി ചൗഹാനാണേ്രത ഇത് പണികഴിപ്പിച്ചത്. എഡി 1135നും 1150നും ഇടയില്‍ തദ്ദേശവാസികളായ പണിക്കാരാണ് ഇത് നിര്‍മ്മിച്ചതെന്ന് ചരിത്രം പറയുന്നു. പിന്നീട് മുഗള്‍ ഭരണകാലത്ത് തടാകത്തിനടുത്തായി ജഹാംഗീര്‍ ചക്രവര്‍ത്തി ദൗലത് ബാഗ് എന്ന പൂന്തോട്ടം പണികഴിപ്പിച്ചു.
തടാകത്തിന്റെ സൗന്ദര്യം പതിന്മടങ്ങ് വര്‍ധിപ്പിക്കുന്നത് പൂന്തോട്ടത്തിന്റെ സാന്നിധ്യമാണ്. തടാകത്തില്‍ ഒരു ദ്വീപും പണിതിട്ടുണ്ട്. ദൗലത് ബാഗിന്റെ കിഴക്കുഭാഗത്തുനിന്നും ബോട്ടുകളിലും വാട്ടര്‍ സ്കൂട്ടറുകളും മറ്റുമായി ഈ ദ്വീപില്‍ എത്താവുന്നതാണ്.
ചൗഹാന്മാരുടെ കാലത്ത് പണിത ഈ തടാകത്തിന് കാലാകാലങ്ങളില്‍ മോടികൂട്ടാന്‍ പിന്നീടുവന്ന മുഗള്‍ ചക്രവര്‍ത്തിമാരെല്ലാം ശ്രമിച്ചിട്ടുണ്ട്. തടാകത്തിന് സമീപത്തായുള്ള കുന്നിന്മുകളില് പണിതീര്‍ത്ത സെര്‍ക്യൂട്ട് ഹൗസ് ബ്രിട്ടീഷ് ഭരണാധികാരികളുടെ താവളമായിരുന്നു.