രാജസ്ഥാനിലെ ഏറ്റവും പ്രധാന തീര്ത്ഥാടകേന്ദ്രമാണ് ദര്‍ഗ ഷെരീഫ്. സൂഫി വര്യനായിരുന്ന ക്വാജ മൊയ്നുദ്ദീന് ചിശ്തിയെയാണ് ഇവിടെ ആരാധിയ്ക്കുന്നത്. ദരിദ്രര്‍ക്കും സമൂഹത്തിലെ താഴേക്കിടയില്പ്പെട്ടവര്ക്കും വേണ്ടി ജീവിതം ഉഴിഞ്ഞുവച്ചയാളായിരുന്നുവേ്രത ഇദ്ദേഹം. എല്ലാവര്‍ഷവും ലക്ഷക്കണക്കിന് സന്ദര്‍ശകരാണ് ഇവിടെയെത്താറുള്ളത്. ജാതിമതഭേദമില്ലാതെ ആളുകളെത്തി ഇവിടെ പ്രാര്‍ത്ഥന നടത്തുന്നു. വെള്ളികൊണ്ടുണ്ടാക്കിയ വാതിലുകളാണ് ദര്‍ഗയിലെ ഒരു പ്രധാന ആകര്‍ഷണം. പലതട്ടുകളിലായി പണിത കെട്ടിടത്തിനുള്ളിലാണ് അദ്ദേഹത്തിന്റെ കബറിടം. മാര്‍ബിളും വെള്ളിയും കൊണ്ട് അലങ്കരിച്ചിരിയ്ക്കുകയാണ് ഇത്.
വര്‍ഷാവര്‍ഷം നടക്കുന്ന ഉറൂസാണ് ഇവിടുത്തെ ഏറ്റവും പ്രധാന ഉത്സവം. ആറുദിവസം നീണ്ടുനില്‍ക്കുന്ന ഇത് സൂഫിവര്യന്റെ ഓര്‍മ്മയ്ക്കായിട്ടാണ് നടത്തുന്നത്. തന്റെ നൂറ്റിപ്പതിനാലാം വയസ്സില്‍ ഇദ്ദേഹം മുറിയില്‍ അടച്ചിട്ടിരുന്ന് ആറുദിവസം പ്രാര്‍ത്ഥനകള്‍ നടത്തുകയും ഒടുക്കം ദേഹമുപേക്ഷിയ്ക്കുകയും ചെയ്തുവെന്ന വിശ്വാസത്തെ ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് ഈ പ്രാര്‍ത്ഥനാ ദിനങ്ങള്‍ കടന്നുപോകുന്നത്.
സൂഫിവര്യന്റെ അനുഗ്രഹത്താല്‍ തനിയ്ക്കൊരു പിന്‍ഗാമി പിറന്ന സന്തോഷത്തില്‍ അക്ബര്‍ ചക്രവര്‍ത്തി പണിതീര്‍ത്തതാണത്രേ ദര്‍ഗയുടെ മകുടം. വെളുത്ത മാര്‍ബിളില്‍ പതിനൊന്ന് കമാനങ്ങളുമായി ഉയര്ന്നുനില്ക്കുന്ന ദര്‍ഗ പണികഴിപ്പിച്ചത് ഹുമയൂണാണ്. ദര്‍ഗയിലെ പലഭാഗത്തും പേര്‍ഷ്യന്‍ ഭാഷയിലുള്ള ലിഖിതങ്ങല് കാണാം. അജ്മീറിലെ ചെറിയൊരു കുന്നിന്ചെരുവിലാണ് ഇത് സ്ഥിതിചെയ്യുന്നത്.