ലഡാക്കിലെ, പുരാതനമായ സന്ന്യാസ മഠങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് അല്‍ചി സന്ന്യാസ മഠം. ഇത് അല്‍ചിയിലെ പ്രശസ്തമായ വിനോദ സഞ്ചാരകേന്ദ്രങ്ങളില്‍ മുഖ്യസ്ഥാനം വഹിക്കുന്നു. അല്‍ചി ചോസ്ഖോര്, അല്‍ചി ഗോമ്പ എന്നീ പേരുകളിലും ഇതറിയപ്പെടുന്നു. സിന്ധു നദിക്കരയിലാണ് മഠം സ്ഥിതിചെയ്യുന്നത്. സംസ്കൃത, ബുദ്ധ പുസ്തകങ്ങള്‍ ടിബറ്റന്‍ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്ത റിഞ്ചന്‍ സാങ്ങ്പോ ആണ് ഈയൊരു മഠം പണികഴിപ്പിച്ചതെന്നു കരുതപ്പെടുന്നു. 958നും 1055നും മധ്യേയാണ് ഇതിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ നടന്നിരിക്കുന്നത്.
നിരന്ന സ്ഥലത്താണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. അത് തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകതയും. ദു-ഖാങ്ങ്, സം-സെക് കൂടാതെ ടെമ്പിള്‍ ഓഫ് മഞ്ജുശ്രീ എന്നീ പേരുകളിലറിയപ്പെടുന്ന മൂന്ന് ക്ഷേത്രങ്ങള്‍ ഈ മഠത്തില്‍ നിലകൊള്ളുന്നു. 12 , 13 നൂറ്റാണ്ടുകളിലാണ് ഇതിന്റെ ചരിത്രം ആരംഭിക്കുന്നതെന്ന് വിശ്വസിക്കപ്പെടുന്നു. ലോറ്റ്സഭ ലാ-ഖാങ്ങ് (Translator's Temple), ലാ-ഖാങ്ങ് സോമ എന്നിങ്ങനെ രണ്ട് പ്രധാനപ്പെട്ട ക്ഷേത്രങ്ങളും ഈ മഠത്തില്‍ നിലകൊള്ളുന്നു.
കവാടത്തിലെ സ്തൂപങ്ങള്‍ ഈയൊരു നിര്‍മ്മിതിയിലെ മറ്റൊരു പ്രധാനപ്പെട്ട ആകര്‍ഷണമാണ്. ഫോട്ടോഗ്രഫി ഇവിടെ നിരോധിച്ചിട്ടുണ്ട്, കൂടാതെ മഠം വൈദ്യുതീകരിച്ചിട്ടില്ലത്തതിനാല് സന്ദര്‍ശിക്കാന്‍ വരുന്നവര്‍ ടോര്‍ച്ച് കയ്യില്‍ കരുതണം.