അല്‍ചിയിലെ ലൊറ്റ്സവ ലാ-ഖാങ്ങിന്റെ അടുത്തായി സ്ഥിതി ചെയ്യുന്ന ഒരു അതി പുരാതന ക്ഷേത്രമാണ് മഞ്ജുശ്രീ ക്ഷേത്രം. ജംപേ ലാ-ഖാങ്ങ് എന്ന പേരിലാണ് ഇത് പ്രശസ്തിയാര്‍ജ്ജിച്ചത്. പന്ത്രണ്ടാം നൂറ്റാണ്ടിലാണ് ഇതിന്റെ ചരിത്രമാരംഭിക്കുന്നത് മഞ്ജുശ്രീയുടെ നാല് വിഗ്രഹങ്ങളും ബോധിസത്വയുടെ ഒരു വിഗ്രഹവും ഉള്‍ക്കൊള്ളുന്ന ഈ ക്ഷേത്രത്തിന്റെ നിര്‍മ്മിതി ചതുരാകൃതിയിലാണ്. ഒരു തലയും നാല് കൈകളുമാണ് മഞ്ജുശ്രീ പ്രതിമകളുടെ പ്രത്യേകത. സിംഹാസനത്തില്‍ ഇരിക്കുന്ന രീതിയിലാണ് ഓരോ പ്രതിമയും നിര്‍മ്മിച്ചിരിക്കുന്നത്. കൈകളില്‍ അമ്പ്, വില്ല്, പുസ്തകം, വാള് എന്നിവ ഇറുക്കിപിടിച്ചിരിക്കുന്നു. 'ഏഴു രത്നങ്ങള്‍' (Seven Jewels) പോലെ 'എട്ട് മംഗള ചിന്ഹങ്ങള്' (Eight Auspicious Symbols, ബുദ്ധ പഠനം) സൂചിപ്പിക്കുന്നതാണ് സിംഹാസനത്തിന്റെ അടിവശം.
വിഗ്രഹങ്ങള്‍ ആഭരണവിഭൂഷിതമാണ്, അതിഭംഗിയായി അലങ്കരിച്ചിരിക്കുന്ന കിരീടവും ഓരോ വിഗ്രഹത്തിന്റെയും മാറ്റ് കൂട്ടുന്നു. ബുദ്ധന്റെ ചിത്രങ്ങളാല്‍ അലംകൃതമാണ് ക്ഷേത്രത്തിനകത്തെ ചുമരുകള്‍. മധ്യത്തിലെ ചുവരില്‍ മുഖ്യ പ്രതിഷ്ഠയായ മഞ്ജുശ്രീയുടെ ചിത്രവും വരച്ചു വെച്ചിട്ടുണ്ട്.ഓരോ ചുമരും ഓരോ ബുദ്ധ ചിത്രത്തിനായി മാറ്റി വെച്ചിരിക്കുന്നു. വലത് വശത്ത് 'അമിതാഭ് ബുദ്ധ' ചിത്രം ആലേഖനം ചെയ്തിരിക്കുന്നു, ഇടത് വശത്തായി 'അക്ഷോഭ്യ'യുടെ (ഇളകാത്ത രീതിയില്‍ പ്രതിഷ്ഠിച്ചിരിക്കുന്നു) ചിത്രങ്ങളും.