അലിബാഗിലെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രമാണ് ഈ ശിവക്ഷേത്രം. അക്ഷി ഗ്രാമത്തിലാണ് ഈ ക്ഷേത്രമുള്ളത്. അലിബാഗില്‍ നിന്നും 3 കിലോമീറ്റര്‍ ദൂരമേയുള്ളു ഇങ്ങോട്ട്. ഒരിക്കല്‍ ശിവന് നിറയെ വിഷമുള്ള ഒരു സമുദ്രം കുടിച്ച് വറ്റിച്ച് അമൃതാക്കി മാറ്റിയെന്നതാണ് ഈ ക്ഷേത്രത്തിന് പിന്നിലുള്ള ഐതീഹ്യം.