ത്രീ ഡോട്സ് സ്കൂള്‍ കോംപ്ലക്സിനുള്ളിലെ മ്യൂസിയമാണിത്. 1982ലാണ് ഇത് സ്ഥാപിച്ചത്. ബയോളജി, ജിയോഗ്രഫി, ഹിസ്റ്രറി എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ടവയാണ് ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്ന വസ്തുക്കളില്‍ ഏറെയും. പലതരത്തിലുള്ള പാറകള്‍, ധാതുക്കല്‍, സ്റ്റാമ്പ്, നാണയങ്ങള്‍ എന്നിവയെല്ലാം ഇവിടെയുണ്ട്. ഈ മ്യൂസിയത്തിലെ പ്രധാന സന്ദര്‍ശകര്‍ വിദ്യാര്‍ത്ഥികളാണ്.