ഉത്തര്‍പ്രദേശിലെ കാണാന്പൂര് ജില്ലയിലെ ചെറുഗ്രാമമായ ശിവ്രാജ് പൂരിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. രാജ സതി പ്രസാദാണ് സ്വന്തം രാജ്ഞിയുടെ ഓര്‍മ്മയ്ക്കായി ഈ ക്ഷേത്രം സ്ഥാപിച്ചത്. ഒരൊറ്റ ദിവസം കൊണ്ടാണ് ഈ ക്ഷേത്രത്തിലെ കരകൗശലവേലകളെല്ലാം ചെയ്തതെന്നാണ് ചരിത്രകാരന്മാര് പറയുന്നത്. ഗംഗയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ക്ഷേത്രത്തിന്റെ കാഴ്ച അതിമനോഹരമാണ്. ഇതിന് അടുത്തായി മറ്റു ചില ക്ഷേത്രങ്ങളും കോളെജുകളും സ്ഥിതിചെയ്യുന്നുണ്ട്.