ജൈവവൈവിധ്യമുള്ളൊരു സ്ഥലമാണ് ഈ തടാകവും പരിസരവും. നഗരത്തില്‍ നിന്നും 17 കിലോമീറ്റര്‍ മാറിയാണ് ഇത് സ്ഥിതിചെയ്യുന്നത്. അലിഗഡ് ഭാഗത്ത് ജലസേനത്തിനായി ആശ്രയിക്കുന്നത് ഈ തടാകത്തെയാണ്. തടാകത്തിന്റെ ഒരു സ്ഥലത്ത് കൃഷിയിടങ്ങളും മറ്റൊരുഭാഗത്ത് പങ്കിസങ്കേതവുമാണ്. പക്ഷിനിരീക്ഷകരും ബൊട്ടാണിക്കല്‍ വിദഗ്ധരുമെല്ലാം പഠനവുമായി ബന്ധപ്പെട്ട് ഇവിടെയെത്താറുണ്ട്. പ്രകൃതി സൗന്ദര്യം തന്നെയാണ് ഇവിടുത്തെ ഏറ്റവും പ്രധാന ആകര്‍ഷണം.