ഇന്ത്യയില്‍ തുടങ്ങിയ ആദ്യ ഹൈക്കോടതികളില്‍ ഒന്നാണ് അലഹബാദ് ഹൈക്കോടതി. ഉത്തര്‍പ്രദേശിന്റെ മൊത്തം നീതിന്യായ പരിപാലനം ഇവിടെ നിന്നുമാണ്. ബ്രിട്ടീഷേ ഭരണകാലത്ത് ഹൈക്കോടതി ആദ്യം തുടങ്ങിയത് ആഗ്രയിലാണ് പിന്നീട് ഭരണപരമായ കാരണങ്ങളാല്‍ അലഹബാദിലേയ്ക്ക് മാറ്റുകയായിരുന്നു. 1950 ലാണ് ഇപ്പോഴത്തെ കെട്ടിടം പണിതത്. ഇന്ത്യന്‍-ബ്രിട്ടീഷ് ശൈലിയിലാണ് കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. ഹൈക്കോടതിയുടെ മുമ്പില്‍ നന്നായി സംരക്ഷിച്ചു വരുന്ന മനോഹരമായ പൂന്തോട്ടമുണ്ട്.