Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ആലപ്പുഴ » ആകര്‍ഷണങ്ങള് » കെട്ടുവള്ളങ്ങള്‍

കെട്ടുവള്ളങ്ങള്‍, ആലപ്പുഴ

77

കായല്‍പ്പരപ്പില്‍  അത്യാഢംബരങ്ങളുടെ പ്രൗഢിയുമായി നീങ്ങുന്ന കെട്ടുവള്ളങ്ങള്‍ കേരളത്തിലെ മാത്രം ദൃശ്യമാണ്. നാലുപാടും കനാലുകളും കായലുകളുമുള്ള ആലപ്പുഴയിലെ പതിവുകാഴ്ചയാണ് വിനോദസഞ്ചാരികളുമായി നീങ്ങുന്ന കെട്ടുവള്ളങ്ങള്‍. ഒന്നോ രണ്ടോ മണിക്കൂര്‍ മുതല്‍ ദിവസങ്ങളോളും കെട്ടുവള്ളത്തിലെ കായല്‍ യാത്ര ആസ്വദിയ്ക്കാം.

വലിയ വള്ളങ്ങളില്‍ മേല്‍ക്കൂരകെട്ടി തയ്യാറാക്കുന്ന കെട്ടുവള്ളങ്ങള്‍ ആദ്യകാലത്ത് ചരക്കുകടത്തിന് വേണ്ടിയായിരുന്നു ഉപയോഗിച്ചിരുന്നത്. ഇപ്പോള്‍ ഇവ ദൈവത്തിന്റെ സ്വന്തം നാട്ടിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് വേണ്ടിയുള്ളവയാണ്. ആലപ്പുഴയിലെത്തി കെട്ടുവള്ളത്തില്‍ യാത്ര ചെയ്യാതെ പോയാല്‍ ആ യാത്ര അപൂര്‍ണമാണെന്നേ പറയാന്‍ കഴിയൂ.

ഇരിപ്പിടങ്ങള്‍ മാത്രമുള്ള ചെറിയ കെട്ടുവള്ളങ്ങള്‍ മുതല്‍ ആധുനികമായ ഹോട്ടല്‍ മുറികളെപ്പോലും വെല്ലുന്ന തരത്തിലുള്ള സൗകര്യമുള്ള കെട്ടുവള്ളങ്ങള്‍ വരെ് ആലപ്പുഴയിലെ കായല്‍പ്പരപ്പില്‍ സഞ്ചാരികളെയും കാത്തുകിടക്കുന്നുണ്ട്.

മറ്റൊരു പ്രധാന ആകര്‍ഷണം കെട്ടുവള്ളങ്ങളില്‍ കിട്ടുന്ന തനത് കേരള വിഭവങ്ങളാണ്. കായലില്‍ നിന്നും ചൂണ്ടയിട്ട് അപ്പപ്പോള്‍ പിടിച്ച് പാകം ചെയ്യുന്ന മത്സ്യവിഭവങ്ങളും കപ്പയും എന്നുവേണ്ട വായില്‍ വെള്ളമൂറിയ്ക്കുന്ന പലരുചികളുമുണ്ട് കെട്ടുവള്ളങ്ങളില്‍. പലതരത്തിലാണ് കെട്ടുവള്ളങ്ങളുടെ വാടക, സൗകര്യങ്ങള്‍ കൂടുന്നതിനനുസരിച്ചും സമയം കൂടുന്നതിനനുസരിച്ചും വാടകയും കൂടും. അല്‍പം പൈസ ചെലവാക്കിയാലും കായലിന്റെ നടുവില്‍ നങ്കൂരമിട്ട് കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന വെള്ളത്തിന്റെയും അകലെകാണുന്ന തീരങ്ങളുടെയും സൗന്ദര്യം ആസ്വദിക്കുകയെന്നത് സ്വര്‍ഗീയമായ ഒരു അനുഭൂതി തന്നെയാണെന്ന് പറയാതിരിക്കാന്‍ കഴിയില്ല. പ്രത്യേകിച്ചും ഇത് രാത്രിയിലാണെങ്കില്‍ അതിന്‍റെ സൗന്ദര്യം മടങ്ങുകളായി വര്‍ധിയ്ക്കുകയും ചെയ്യും

ആലപ്പുഴയില്‍ നിന്നും കെട്ടുവള്ളത്തില്‍ ചങ്ങനാശേരിവരെയും കുമരകം വരെയും ഒക്കെ യാത്രചെയ്യാം. സെപ്റ്റംബര്‍ മുതല്‍ നവംബര്‍ വരെയുള്ള കാലമാണ് കായല്‍ടൂറിസത്തിന്റെ പീക്ക് ടൈം. മറ്റെല്ലാ കാലങ്ങളിലും കെട്ടുവള്ളങ്ങളുടെ സര്‍വ്വീസ് ഉണ്ടാകുമെങ്കിലും തിരക്കേറിയ മാസങ്ങള്‍ ഇവയാണ്. കായല്‍ടൂറിസം വികസിച്ചുവന്നതോടെ കേരളത്തിന്റെ ടൂറിസം മേഖലയ്ക്കുണ്ടായ വളര്‍ച്ച വളരെയേറെയാണ്. ആലപ്പുഴയിലെ കായലുകളും കനാലുകളും കെട്ടുവള്ളങ്ങളുമെല്ലാം ഇന്ന് ആഗോളതലത്തില്‍പ്രശസ്തിനേടിക്കഴിഞ്ഞു.

ഒരുവട്ടം കെട്ടുവള്ളത്തില്‍ കയറിയ വിദേശസഞ്ചാരികളെല്ലാം വീണ്ടും വീണ്ടും ഈ കായല്‍ അനുഭവം തേടിയെത്തുന്നതാണ് ഇപ്പോഴത്തെ കാഴ്ച. കായല്‍ ടൂറിസത്തിന്റെ കാര്യത്തില്‍ ആലപ്പുഴ തന്നെയാണ് ഒന്നാം സ്ഥാനത്ത്. കൊല്ലം, പൂവാര്‍ തുടങ്ങിയ സ്ഥലങ്ങളിലും കെട്ടുവള്ളങ്ങളുണ്ടെങ്കിലും ആലപ്പുഴയിലേതുപോലൊരു അനുഭവം മറ്റെവിടെയുമുണ്ടാകില്ല. വിദേശസഞ്ചാരികള്‍ക്കൊപ്പം, വടക്കേഇന്ത്യയില്‍ നിന്നും മറ്റും  കെട്ടുവള്ളംയാത്രകള്‍ക്കായി ഒട്ടേറെ ആളുകള്‍ കേരളത്തിലെത്തുന്നുണ്ട്. ഹണിമൂണ്‍ ആഘോഷക്കാരുടെ പ്രധാന ലക്ഷ്യമായി കെട്ടുവള്ളങ്ങള്‍ മാറുകയാണ്.

ചുണ്ടന്‍, വെപ്പു വള്ളം, ഇരുട്ടുകുറ്റി, ചുരുളന്‍ എന്നിങ്ങനെ കെട്ടുവള്ളങ്ങളില്‍ത്തന്നെ പലതരങ്ങളുണ്ട്. റെയിന്‍ബോ ക്രൂയിസ്, റിവര്‍ എസ്‌കേപ്‌സ്, ലേക് ആന്റ് ലഗൂണ്‍, റിവര്‍ ആന്റ് കണ്‍ട്ര, ഡ്രീം ബോട്‌സ് എന്നിങ്ങനെ വിവിധ സര്‍വ്വീസുകളാണ് കെട്ടുവള്ളങ്ങളിലുള്ളത്.

One Way
Return
From (Departure City)
To (Destination City)
Depart On
20 Apr,Sat
Return On
21 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
20 Apr,Sat
Check Out
21 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
20 Apr,Sat
Return On
21 Apr,Sun