അല്‍മോരയിലെ വിശ്രുതമായ വാണിഭ മേഖലയാണ് ലാല്‍ ബസാര്‍. മധുരപലഹാരങ്ങള്‍ തൊട്ട് പിച്ചളയിലും വെങ്കലത്തിലും പണിത കൌതുകവസ്തുക്കള്‍ വരെ ഈ കന്പോളത്തില്‍ മിതമായ നിരക്കില്‍ വാങ്ങാന്‍ കിട്ടും. പ്രത്യേക ഇനത്തില്‍ പെട്ട മുയലുകളുടെ രോമം കൊണ്ടുണ്ടാക്കിയ വസ്ത്രങ്ങളാണ് ഇവിടത്തെ പ്രധാന ആകര്‍ഷണ വിഭവം. വളരെ മൃദുലമായ ചൂട്കുപ്പായങ്ങളാണിവ. ലോഹപാത്രങ്ങളും അലങ്കാര വസ്തുക്കളും ഇവിടെ ലഭ്യമാണ്.