അല്‍മോരയിലെ സന്ദര്‍ശക പ്രാധാന്യമുള്ള മറ്റൊരു ക്ഷേത്രമാണ് നന്ദദേവി ക്ഷേത്രം. വിശ്വാസികള്‍ക്കിടയില്‍ പുണ്യപ്രതിഷ്ട നേടിയ ഈ പവിത്ര കേന്ദ്രം കുമയൂണി മേഖലയിലെ ചരിത്ര പ്രാധാന്യമുള്ള ക്ഷേത്രങ്ങളിലൊന്നാണ്. ഒരു സഹസ്രാബ്ദത്തിന്റെ കഥകള്‍ പറയാനുണ്ട് ഈ അതിപുരാതന മന്ദിരത്തിന്.
കുമയൂണി തച്ചുശാസ്ത്ര വൈഭവം വിളിച്ചോതുന്ന ഈ ക്ഷേത്രത്തില്‍ ഛാന്ദ് വംശത്തിന്റെ കാവല്‍ ദേവതയെയാണ് കുടിയിരുത്തിയിട്ടുള്ളത്. ഒരു ശിവക്ഷേത്രത്തിലേക്കുള്ള പ്രവേശന വീഥിയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ശില കൊണ്ടുള്ള ഒരു കിരീടത്തിന് ചുറ്റുമായാണ് മന്ദിരത്തിന്റെ തടിയില്‍ തീര്‍ത്ത മേല്‍ക്കൂര. ചുമരുകളിലാവട്ടെ ചാരുതയോടെ ചിത്രങ്ങളും കൊത്തിവെച്ചിട്ടുണ്ട്. എല്ലാ വര്‍ഷവും സെപ്റ്റംബര്‍ മാസത്തില്‍ നന്ദദേവി മേള എന്ന പേരില്‍ ഇവിടെ നടത്തിവരാറുള്ള ഉത്സവത്തിന് എണ്ണമറ്റ ഭക്തജനങ്ങള്‍ പങ്കെടുക്കുന്നു.