കയറും മുളയും ഉപയോഗിച്ച് നിര്‍മ്മിച്ചിരിക്കുന്ന ഈ പാലങ്ങള്‍ തൂക്കുപാലങ്ങള്‍ പോലെ തോന്നിക്കും. ഈ ചെറിയ പാലങ്ങള്‍ ജനങ്ങളുടെ യാത്രാ സൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നിര്‍മ്മിച്ചിരിക്കുന്നത്. 60 മീറ്റര്‍ മുതല്‍ 70 മീറ്റര്‍ വരെ നീളമുള്ള ഈ പാലങ്ങള്‍ ആദിവാസി ജനവിഭാഗങ്ങളെ മേഖലയിലെ മറ്റു കുന്നിന് പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്നു. ഇവിടെ എത്തുന്ന സഞ്ചാരികള്‍ക്ക് ചൂണ്ടയിടല്‍ ആസ്വദിക്കാവുന്നതാണ്.