അല്‍വാറിന്റെ ചരിത്രമറിയാന്‍ താല്‍പര്യമുള്ളവര്‍ തീര്‍ച്ചയായും ഈ മ്യൂസിയം സന്ദര്‍ശിച്ചിരിയ്ക്കണം. സിറ്റി പാലസിന് ഉള്ളിലാണ് ഈ മ്യൂസിയം പ്രവര്‍ത്തിക്കുന്നത്. പനയോലകളിലുള്ള ചിത്രങ്ങള്‍, പെയിന്റിങ്ങുകള്‍, രേഖകള്‍ എന്നിവയുടെ അപൂര്‍വ്വശേഖരമുണ്ട് ഇവിടെ. രാജകീയ ആയുധങ്ങല്‍, പേര്‍ഷ്യന്‍, സംസ്‌കൃതം ഭാഷകളിലുള്ള ലിഖിതങ്ങള്‍, സംഗീതോപകരണങ്ങള്‍, ബിദ്രി, സ്റ്റഫ്ഡ് അനിമല്‍സ്, ചെറു പെയിന്റിങ്ങുകള്‍, കളിമണ്ണ് , വെങ്കലം എന്നിവയര്‍ തീര്‍ത്ത പാത്രങ്ങള്‍. ആനക്കൊമ്പുകൊണ്ടുണ്ടാക്കിയ വസ്തുക്കള്‍ തുടങ്ങി അപുര്‍വ്വമായ അനേകം കാഴ്ചകളാണ് മ്യൂസിയത്തിലുള്ളത്.