Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » അല്‍വാര്‍ » കാലാവസ്ഥ

അല്‍വാര്‍ കാലാവസ്ഥ

പൊതുവേ വരണ്ടകാലാവസ്ഥയാണ് അല്‍വാറിലേത്.

വേനല്‍ക്കാലം

ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ നീളുന്നതാണ് അല്‍വാറിലെ വേനല്‍. ഇക്കാലത്ത് ചൂട് 41 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാറുണ്ട്. കുറേയേറെ സ്ഥലങ്ങള്‍ ചുറ്റിക്കാണാനുള്ളതിനാല്‍ കടുത്ത വേനലിലെ യാത്ര ബുദ്ധിമുട്ടുണ്ടാക്കാനിടയുണ്ട്.

മഴക്കാലം

ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയാണ് അല്‍വാറിലെ മഴക്കാലം. കനത്തമഴയുണ്ടാകുന്ന പ്രദേശമല്ല ഇത്. എന്നാലും മഴക്കാലത്ത് അന്തരീക്ഷത്തിലെ ജലാംശവും തണുപ്പും കൂടുതലായിരിയ്ക്കും. മഴക്കാലത്ത് അല്‍വാറിന് ഒരു പ്രത്യേക സൗന്ദര്യമുണ്ടെന്നത് പറയാതിരിക്കാന്‍ കഴിയില്ല, മഴപ്രണയികള്‍ക്ക് മഴക്കാലത്തെ അല്‍വാര്‍ തീര്‍ത്തും വ്യത്യസ്തമായ ഒരു അനുഭവമായിരിയ്ക്കും സമ്മാനിയ്ക്കുക.

ശീതകാലം

നവംബര്‍ മുതല്‍ ഫെബ്രുവരി വരെ നീളുന്ന തണുപ്പുകാലത്ത് അല്‍വാറിലെ കുറഞ്ഞ താപനില പലപ്പോഴും 5 ഡിഗ്രി സെല്‍ഷ്യസാണ്, കൂടിയചൂടാവട്ടെ 23 ഡിഗ്രി സെല്‍ഷ്യസും. ഇക്കാലമാണ് അല്‍വാര്‍ ചുറ്റിക്കാണാന്‍ ഏറ്റവും അനുയോജ്യം. പ്രസന്നമായ പകലുകളും തണുപ്പുള്ള രാത്രികളും മനോഹരമായ അനുഭവങ്ങളായിരിയ്ക്കും.