കൃഷ്ണാ നദീ തീരം പേര് സൂചിപ്പിക്കുന്നത് പോലെ കൃഷ്ണാ നദിയുടെ തീരത്ത് തന്നെയാണ് സ്ഥിതി ചെയ്യുന്നത്. പുഴത്തീരങ്ങളിലേക്ക് ഒരു സഞ്ചാരം കാംക്ഷിക്കുന്നവര്‍ക്ക് ഇത് യോഗ്യമായ സ്ഥലമാണ്. അമരാവതി കൃഷ്ണാ നദീ തീരത്തായതിനാല്‍ നഗരജീവിതത്തില്‍ ഈ നദിക്കു വലിയ പ്രാധാന്യമുണ്ട് .ജലം ജീവന്റെ നിലനില്‍പ്പിനു അമൃത് എന്ന പോലെ പ്രാധാനമായതു കൊണ്ടാണ് എല്ലാ മാഹാ സംസ്കാരങ്ങളും പുഴത്തീരത്ത് രൂപപ്പെട്ടു വന്നതെന്ന് പ്രസ്താവ്യമാണ്.
ക്രിസ്തുവിനു മുന്‍പ് നില നിന്ന് പോന്നതാണ് ഈ നഗരം അന്ന് മുതല്‍ നൂറ്റാണ്ടുകളായി കൃഷ്ണാ നദി ഈ നഗരത്തിന്റെയും അവിടത്തെ മനുഷ്യ- ജീവ ജാലങ്ങളുടേയും നിലനില്പ്പില് അര്‍ത്ഥ വാത്തായ പങ്കു വഹിക്കുന്നു. കാലമേറെ കഴിഞ്ഞിട്ടും ഈ നദിയുടെ മൂല്യം ഒട്ടും കുറഞ്ഞിട്ടില്ല; അത് അമരാവതിയുടെ ഏറ്റവും വിലപിടിപ്പുള്ള സ്വത്തായി നിലനില്ക്കുന്നു ; സഞ്ചാരികളെ തന്നിലേക്ക് ആകര്‍ഷിച്ചു കൊണ്ട്.