Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » അംരാവതി » കാലാവസ്ഥ

അംരാവതി കാലാവസ്ഥ

അമരാവതി സന്ദര്‍ശിക്കുന്നതിന് ഏറ്റവും പറ്റിയ സമയം ഒടോബാര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള കാലമാണ്. ഈ സമയം നല്ല തെളിഞ്ഞ അന്തരീക്ഷമായിരിക്കും ഡിസംബര്‍ -ജനുവരി മാസങ്ങളിലാണ് വിനോദ സഞ്ചാരികള്‍ അമരാവതി സന്ദര്‍ശനത്തിനായി തിരഞ്ഞെടുക്കുന്ന സമയം.  കാരണം ഈ സമയം ഇവിടെ മിതമായ തണുപ്പുള്ള സുഖകരമായ  കാലാവസ്ഥയാണ്.  

വേനല്‍ക്കാലം

അമരാവതി സന്ദര്‍ശിക്കാന്‍ ഏറ്റവും നല്ല സമയം  വേനല്‍ക്കാലമല്ല .കഠിനമായ ചൂടായിരിക്കും അന്തരീക്ഷത്തില്‍ അനുഭവപ്പെടുക .നിര്‍ജ്ജലീകരണവും സൂര്യാഘാതവും ഉണ്ടായേക്കാം. താപനില 45  ഡിഗ്രീ വരെ ഈ സമയം ഉയരാറുണ്ട്.. മാര്‍ച്ച് , ഏപ്രില്‍ മെയ്‌, ജൂണ്‍ ,ജൂലൈ മാസം വരെ ഇത് തുടരും.

മഴക്കാലം

അമരാവതിയില്‍ ജൂലൈമുതല്‍  മഴ സന്ദര്‍ശിച്ചു തുടങ്ങും ആഗസ്റ്റ് സപ്തംബര്‍ വരെ അത് തുടരും.താപനില 32  ഡിഗ്രീ സെല്‍ഷ്യസ് വരെ താഴുകയും  അന്തരീക്ഷം തണുക്കുകയും ചെയ്യും. ഇടിമിന്നലോട് കൂടിയ മഴയും ചിലപ്പോള്‍ ഉണ്ടാകും.

ശീതകാലം

നവംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് അമരാവതിയില്‍ ശൈത്യകാലം . 25 ഡിഗ്രീ സെല്‍ഷ്യസ് ആണ് കുറഞ്ഞ താപനില.   കഠിനമായ മരവിപ്പിക്കുന്ന ശൈത്യം പ്രദേശത്ത് ഉണ്ടാകാറില്ല . അതിനാല്‍  ഈ സമയമാണ്  പുറം കാഴ്ചകള്‍ക്കായി യാത്രചെയ്യാന്‍  പറ്റിയ കാലം.