മേലേസേവലിലാണ് മേലേസേവല്‍ നവനീത കൃഷ്ണ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. 700 വര്‍ഷത്തിലധികം പഴക്കമുണ്ട് ഈ പുരാതന ക്ഷേത്രത്തിന്. തിരുവിതാംകൂര്‍ രാജാക്കന്മാരുടെ കാലത്തെ ക്ഷേത്രമാണിത്. രാമായണം, മഹാഭാരതം എന്നിവയിലെ കഥാസന്ദര്‍ഭങ്ങളും വിഷ്ണുവിന്റെ ദശാവതാരങ്ങളും ഇവിടെ കൊത്തിവെച്ചിരിക്കുന്നു. കൃഷ്ണാഷ്ടമിയാണ് മേലേസേവല്‍ നവനീത കൃഷ്ണ ക്ഷേത്രത്തിലെ പ്രധാനപ്പെട്ട ഉത്സവം.