വെള്ളത്തിലിറങ്ങി കളിച്ചു രസിക്കാനായി ലെ ബൊംബര്ഡ ലേക്ക്. വാട്ടര്‍ സ്പോര്‍ട്സ് ഇഷ്ടപ്പെടുന്നവരാണെങ്കില്‍ ഒരു ദിവസം മുഴുവന്‍ നിങ്ങളിവിടെ കഴിച്ചു കൂട്ടുമെന്നതില്‍ ഒരു സംശയവും വേണ്ട. വെള്ളത്തിലൂടെ ചീറിപ്പായാന്‍ ഒരു ജെറ്റ് സ്കിയുമെടുത്ത് നേരെ ബൊംബര്ഡ ലേക്കിലേക്ക് വിട്ടോളൂ . മതിയാവോളം ഈ ലേക്കില്‍ കളിച്ചു രസിക്കാം. കുറച്ചു കൂടി കാശ് പൊടിക്കാന്‍ തയ്യാറാണെങ്കില്‍ ഒരു ഗ്രാന്റ് ഡിന്നറും ഇവിടുന്ന് തന്നെ ആകാം.