സുവര്‍ണക്ഷേത്രത്തില്‍ അമൃത്സരോവര്‍ തടാകത്തിന്‍െറ കിഴക്കേ മൂലയില്‍ സ്ഥിതി ചെയ്യുന്ന മൂന്ന് പുണ്യ മരങ്ങളില്‍ ഒന്നാണിത്. ഇതിനോട് ചേര്‍ന്നുള്ള കുളത്തിലെ വെള്ളം കൊണ്ട് ബീബി രജനിയുടെ ഭര്‍ത്താവിന്‍െറ കുഷ്ഠരോഗം ഭേദമായെന്നാണ് വിശ്വാസം. ഈ അല്‍ഭുതത്തെ കുറിച്ച് കേട്ട ഗുരു രാംദാസ് ജി ഈ ജല സംഭരണി വിപുലപ്പെടുത്തിയ ശേഷം എല്ലാ ബുദ്ധിമുട്ടുകളും അകറ്റാന്‍ കഴിയുന്നത് എന്നര്‍ഥം വരുന്ന ദുഖ് ബഞ്ജാനി ബേര്‍ എന്ന പേര് നല്കി. മുന്‍ഗാമിയുടെയും ഭര്തൃപിതാവിന്െറയും അഭിപ്രായങ്ങള്‍ തേടിയ ശേഷം ഗുരു അമര്‍ ദാസ് ജി ഈ സ്ഥലതെത സിഖുകാരുടെ ആത്മീയ തലസ്ഥാനമായി പ്രഖ്യാപിച്ചു.
ഈ മരത്തിന്‍െറയും സമീപത്തെ കുളത്തിന്‍െറയും ദിവ്യത്വം ഉണ്ടായിരുന്നില്ളെങ്കില്‍ അമൃത് സരോവറും സുവര്‍ണ ക്ഷേത്രവും ഒന്നും ഉണ്ടാകുമായിരുന്നില്ളെന്നാണ് വിശ്വാസം. അമൃത്സറിലത്തെുന്നവര് നിര്‍ബന്ധമായും സന്ദര്‍ശിക്കേണ്ട സ്ഥലമാണ് ഇത്.