അമൃത്സറിലെ പ്രശസ്ത ഹൈന്ദവ ക്ഷേത്രങ്ങളിലൊന്നായ ഇത് ലോഹ്ഗര്‍ ഗേറ്റിന് സമീപമാണ് സ്ഥിതി ചെയ്യുന്നത്. ദുര്‍ഗയാണ് ഇവിടത്തെ പ്രതിഷ്ഠ. സുവര്‍ണക്ഷേത്രത്തിന് ഏതാണ്ട് സമാനമായ വിധത്തിലുള്ള ക്ഷേത്രം ഇരുപതാം നൂറ്റാണ്ടിന്‍െറ തുടക്കത്തില്‍ ഹര്‍സായി മാല് കപൂര്‍ എന്നയാളാണ് നിര്‍മിച്ചത്.
മനോഹരമായ ഈ ക്ഷേത്രത്തിന് ശിലാസ്ഥാപനം നടത്തിയതാകട്ടെ സാമൂഹിക പരിഷ്കര്‍ത്താവും രാഷ്ട്രീയ നേതാവുമായ പണ്ഡിറ്റ് മദന്മോഹന് മാളവ്യയാണ്.
ദുര്‍ഗ, സീതാമാത, ഹനുമാന് തുടങ്ങി ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങള്‍ ഈ ക്ഷേത്ര സമുച്ചയത്തിലുണ്ട്. ചുമരില്‍ കൊത്തിയെടുത്ത മനുഷ്യാകൃതി പൂണ്ട ദുര്‍ഗാദേവിയുടെ വിവിധ ഭാവങ്ങളാണ് ഈ ക്ഷേത്രത്തിന്‍െറ പ്രധാന ആകര്‍ഷണം. നിരവധി ഹൈന്ദവ വിശുദ്ധ ഗ്രന്ഥങ്ങളും ഉള്ള ഈ ക്ഷേത്രത്തിന് കൊത്തുപണികളോടെയുള്ള വെള്ളിയില്‍ തീര്‍ത്ത വാതിലുകളാണ് ഉള്ളത്. അതുകൊണ്ട് തന്നെ സില്‍വര്‍ ടെമ്പിള്‍ എന്നും ഇത് അറിയപ്പെടാറുണ്ട്. ഹൈന്ദവ വിശ്വാസികള്‍ നിര്‍ബന്ധമായും സന്ദര്‍ശിച്ചിരിക്കേണ്ട ക്ഷേത്രമാണ് ഇത് .