Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » അമൃത്സര്‍ » ആകര്‍ഷണങ്ങള് » ഗുരുദ്വാര ചേഹര്‍ത്താ സാഹിബ്

ഗുരുദ്വാര ചേഹര്‍ത്താ സാഹിബ്, അമൃത്സര്‍

56

അമൃത്സറില്‍ നിന്ന് ഏഴുകിലോമീറ്റര്‍ അകലെ ഗുരു കി വദാലി എന്ന ഗ്രാമത്തിന് സമീപമാണ് ഗുരുദ്വാര ചേഹര്‍ത്താ സാഹിബ് സ്ഥിതി ചെയ്യുന്നത്. ആറാമത്തെ സിക്ക് ഗുരുവായ ഗുരു ഹര്‍ഗോബിന്ദ് സിംഗ് ജി ഈ ഗ്രാമത്തിലാണ് ജനിച്ചത്. മകന്‍െറ ജനനം ആഘോഷിക്കാന്‍ പിതാവായ ഗുരു അര്‍ജന്‍ ദേവ് ജി ഇവിടെ ചേഹര്‍ത്താ എന്ന പേരുള്ള വലിയ കിണറും നിര്‍മിച്ചു. നേരത്തേ ആറ് പേര്‍ഷ്യന്‍ വീലുകള്‍ ഉപയോഗിച്ച് വെള്ളം കോരിയെടുത്തിരുന്ന ഈ കിണര്‍ ഇപ്പോള്‍ മൂടിയിട്ടിരിക്കുകയാണ്. എന്നിരുന്നാലും സ്ഥലത്തെ പ്രധാന ടാങ്കിലേക്ക് കിണറിലെ വെള്ളം പമ്പ് ചെയ്ത് എത്തിക്കുന്നുണ്ട്.  

ഈ കിണറിന്‍െറ പേരില്‍ നിന്നാണ് ഈ ഗുരുദ്വാരക്ക് ഈ പേര് ലഭിച്ചത്.  ചതുരാകൃതിയിലുള്ള  ശ്രീകോവിലിന് ചുറ്റുന്ന വിധത്തില്‍ നിര്‍മിച്ച ഹാളുമാണ് ഇവിടെയുള്ളത്. ശ്രീകോവിലിന് മുകളിലായാണ് താമരയുടെ മാതൃകയിലുള്ള താഴികക്കുടം സ്ഥിതി ചെയ്യുന്നത്.  ഈ താഴികകുടത്തിന്‍െറ മുകള്‍ഭാഗം സ്വര്‍ണം പൂശിയിട്ടുണ്ട്.  ഹാളിന് മുന്‍വശത്താകട്ടെ 25 മീറ്റര്‍ ഉയരമുള്ള രണ്ട് ഫ്ളാഗ് പോസ്റ്റുകളുണ്ട്.  നിഷാന്‍ സാഹിബ് എന്നറിയപ്പെടുന്ന സിക്ക് പതാക ഇവിടെയാണ് ഉയര്‍ത്താറ്. ശിരോമണി ഗുരുദ്വാര പ്രബന്ധക്ക് കമ്മിറ്റിക്ക് കീഴിലുള്ള ഈ ഗുരുദ്വാര സന്ദര്‍ശന ലിസ്റ്റില്‍ ഉള്‍പ്പെടുത്താവുന്നതാണ്.

One Way
Return
From (Departure City)
To (Destination City)
Depart On
18 Apr,Thu
Return On
19 Apr,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
18 Apr,Thu
Check Out
19 Apr,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
18 Apr,Thu
Return On
19 Apr,Fri