അമൃത്സര്‍ നഗരത്തിന്‍െറ തെക്ക് കിഴക്കേ മൂലയിലാണ് ഈ ഗുരുദ്വാര സ്ഥിതി ചെയ്യുന്നത്. മറ്റ് ഗുരുദ്വാരകളെ പോലെ രാംസാര്‍ സരോവര്‍ എന്ന തടാകത്തിന്‍െറ തീരത്താണ് ഈ ഗുരുദ്വാര നിര്‍മിച്ചിട്ടുള്ളത്. അമൃത്സറില് നിലവിലുള്ളതില്‍ ഏറ്റവും ചെറിയ തടാകമായ ഇത് അഞ്ചാം സിക്ക് ഗുരുവായ ഗുരു അര്ജന് ദേവ് നിര്‍ദേശിച്ച സ്ഥലത്താണ് കുത്തിയത്. ഗുരു അര്ജന് ദേവിന്‍െറ പിതാവിന്‍െറ പേര് നല്കിയ ഈ ഗുരുദ്വാരയില്‍ വെച്ചാണ് സിക്ക് പുണ്യ ഗ്രന്ഥമായ ഗുരു ഗ്രന്ഥ് സാഹിബ് പുസ്തക രൂപത്തിലാക്കിയത്.
ഇത് പൂര്‍ത്തിയായ ശേഷം ഹര്‍മന്ദിര്‍ സാഹിബില്‍ സ്ഥാപിക്കുകയായിരുന്നു. മാര്‍ബിള്‍ വിരിച്ച ഹാളും താമരയുടെ മാതൃകയിലുള്ള താഴികക്കുടവുമുള്ള ഇവിടേക്കും ഭക്തരും സഞ്ചാരികളും എത്താറുണ്ട്.