ലുധിയാനയില്‍ നിന്ന് 23 കിലോമീറ്റര്‍ അകലെയുള്ള ചരിത്ര പ്രാധാന്യമായ ഈ ഗുരുദ്വാര നിര്‍ബന്ധമായും സന്ദര്‍ശിക്കേണ്ട സ്ഥലങ്ങളുടെ പട്ടികയില്‍ ഉള്ളതാണ്. 1705 എ.ഡിയില്‍ ആറാമത്തെ സിക്ക് ഗുരുവായിരുന്ന ഗുരു ഹര്‍ഗോബിന്ദ് ജി കുറച്ച് കുറച്ചുസമയം ഇവിടെ വിശ്രമിച്ചിരുന്നു. ഇതിന്‍െറ ഓര്‍മക്കായാണ് ഇവിടെ ഗുരുദ്വാര നിര്‍മിച്ചത്.
ഇവിടെ ചെലവഴിച്ച സമയം സിക്ക് മത തത്വങ്ങള്‍ പ്രസംഗിച്ച ഗുരു ബാബാ ദാല്‍ എന്നയാളെ മതം മാറ്റി ദാല്‍ സിംഗ് ആക്കുകയും ചെയ്തു. പൂര്‍ണമായി മനസുറപ്പിച്ച് ഇവിടം സന്ദര്‍ശിക്കുന്നവരുടെ ഏത് ആഗ്രഹവും നടക്കുമെന്ന് അനുഗ്രഹിച്ച ശേഷമാണ് ഗുരു ഇവിടെ നിന്ന് മടങ്ങിയതെന്നാണ് വിശ്വാസം. നിഹാംഗ് സിംഗ് വിഭാഗക്കാരുടെ നേതൃത്വത്തിലുള്ള ഇവിടം കല്‍സ തക്തിന്െറ കീഴിലുള്ള നാലാമത്തെ പുണ്യസ്ഥലമായാണ് ഗണിക്കപ്പെടുന്നത്.
ബത്തിന്‍ഡയില്‍ നിന്ന് 28 കിലോമീറ്ററാണ് ഇങ്ങോടുള്ള ദൂരം. അമൃത്സറില് നിന്ന് വരുകയാണെങ്കില്‍ 200 കിലോമീറ്റര്‍ സഞ്ചരിക്കണം.