അമൃത്സര്‍ മെയിന്‍ ടെര്‍മിനല്‍ സ്റ്റേഷനില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ അകലെ പുത്ലി ഗര്‍ മേഖലയിലാണ് ഗുരുദ്വാര പിപ്പ്ലി സാഹിബ് സ്ഥിതി ചെയ്യുന്നത്. നിലവില്‍ ഗുരുദ്വാരയുള്ള സ്ഥലത്തുണ്ടായിരുന്ന ഭീമന് അരയാല്‍ വൃക്ഷത്തില്‍ നിന്നാണ് ഈ ഗുരുദ്വാരക്ക് ഈ പേര് ലഭിച്ചത്. ഇരുപതാം നൂറ്റാണ്ടിന്‍െറ തുടക്കത്തില്‍ നിര്‍മിച്ച ഈ ഗുരുദ്വാര സിക്ക് ഗുരുക്കന്മായിരുന്ന ഗുരു രാംദാസ് ജി, ഗുരു അര്ജന് ദേവ് ജി, ഗുരു ഹര്‍ഗോബിന്ദ് ജി എന്നിവരുമായി ബന്ധപ്പെട്ടിരിക്കുന്നു. അമൃത്സറിലലെത്തുന്നവര് പ്രത്യേകിച്ച് ബസന്ത പഞ്ചമി നാളില്‍ ഈ ഗുരുദ്വാര സന്ദര്‍ശിക്കാന്‍ മറക്കരുത്.