അമൃത്സറിലെ ചൗക്ക് മോനി ബസാറിലാണ് ഇസ്കോണ്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശ്രീ ശ്രീ ഗൗര്‍ രാധാകൃഷ്ണ ക്ഷേത്രം എന്നും അറിയപ്പെടുന്ന ഈ ക്ഷേത്രം 2011 ഒക്ടോബറിലാണ് സ്ഥാപിതമായത്. ഹരേ കൃഷ്ണ മൂവ്മെന്റ് എന്നും അറിയപ്പെടുന്ന ഇന്റര്‍നാഷനല്‍ സൊസൈറ്റി ഫോര്‍ കൃഷ്ണ കോണ്‍ഷ്യസ്നെസ് (ഇസ്കോണ്‍) സംഘടന ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള മനോഹര ക്ഷേത്രങ്ങളുടെ മാതൃകയിലാണ് ഈ ക്ഷേത്രവും നിര്‍മിച്ചിട്ടുള്ളത്. ഭഗവാന് കൃഷ്ണന്‍െറ സന്ദേശം ലോകമെങ്ങും എത്തിക്കാന്‍ ലക്ഷ്യമിട്ട് ഗൗഡിയ വൈഷ്ണവ വിഭാഗക്കാര്‍ രൂപവത്കരിച്ച എന്‍.ജി.ഒ സംഘടനയാണ് ഇസ്കോണ്‍.