അമൃത്സറില് റാണി കാ ഭാഗിന് സമീപം സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തില്‍ ഇരുപതാം നൂറ്റാണ്ടിലെ സന്യാസിനി എന്ന് വിശേഷിപ്പിക്കപ്പെടുന്ന പൂജ്യ മാതാ ജി എന്ന് ഭക്തര്‍ക്കിടയില്‍ അറിയപ്പെടുന്ന മാതാ ലാല്‍ ദേവിയെയാണ് ആരാധിക്കുന്നത്. പ്രമുഖ ഹൈന്ദവ തീര്‍ഥാടന കേന്ദ്രങ്ങളില്‍ ഒന്നായ ക്ഷേത്രം കത്രയിലെ മാതാ വൈഷ്ണോദേവി ക്ഷേത്രത്തിന്‍െറ മാതൃകയിലാണ് നിര്‍മിച്ചിരിക്കുന്നത്.
കണങ്കാല് വരെ മുങ്ങുന്ന വെള്ളത്തിലൂടെയും ചെറിയ ടണലുകളിലൂടെയും മറ്റും കടന്നാണ് ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശിക്കുക. നിരവധി ചെറുക്ഷേത്രങ്ങളും മനുഷ്യനിര്‍മിത ഗുഹകളും നിറഞ്ഞ ക്ഷേത്രത്തിനുള്ളില്‍ ഹിന്ദു ദൈവങ്ങളായ ശിവന്‍െറയും ബ്രഹ്മാവിന്െറയും കാളിയുടെയും സരസ്വതിയുടെയമെല്ലാം വിഗ്രഹങ്ങളും ചിത്രങ്ങളുമുണ്ട്. മദര്‍ഇന്ത്യ ടെമ്പിള്‍ എന്നും അറിയപ്പെടുന്ന ഈ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി പ്രാര്‍ഥിച്ചാല്‍ കുട്ടികളില്ലാത്ത സ്ത്രീകള്‍ക്ക് കുട്ടികള്‍ ഉണ്ടാകുമെന്നാണ് വിശ്വാസം.