നഗരത്തിലെ ഏറ്റവും പഴക്കം ചെന്ന പള്ളികളില്‍ ഒന്നാണ് മസ്ജിദ് ബാബ ദാവൂദ് ഖാക്കി. ഏതാണ്ട് 600 വര്‍ഷത്തോളം പഴക്കമുള്ള ഈ ദേവാലയം റിഷി ബസാറിലെ മോഹാല ഖാക്കി ഷബാനിലായി സ്ഥിതി ചെയ്യുന്നു. ഈ പ്രദേശത്തെ പ്രധാന പണ്ഡിതനായ ഹസ്രത് ഷെയ്ഖ് ബാബ ദാവൂദ് ഖാക്കിയുടെ പേരിലുള്ള പള്ളിയാണിത്. ഇസ്ലാം മതത്തിന്റെ പ്രചരണാര്‍ത്ഥം മസ്ജിദ് ബാബ ദാവൂദ് ഖാക്കിയുള്പ്പെടെ ഒട്ടേറെ പള്ളികള്‍ ഹസ്രത് ഷെയ്ഖ് ബാബ ദാവൂദ് ഖാക്കി പണിതുയര്‍ത്തി. ഹസ്രത് ഷെയ്ഖ് ഹംസാ മക്തൂം സാഹിബിനെ അനുഗമിച്ച അദ്ദേഹം ഈ പ്രദേശത്തെ പ്രധാന ന്യായാധിപന് കൂടിയായിരുന്നു.
ഇറാനില്‍ നിന്നുള്ള സന്യാസി ഷാ ഹംദാന്‍ ഇവിടെയെത്തുന്ന സമയത്ത് പള്ളിയുടെ സ്ഥാനത്ത് ഒരു മേല്‍ത്തട്ട് മാത്രമേ ഉണ്ടായിരുന്നുള്ളൂ. എ ഡി 1397 ല്‍ അദ്ദേഹത്തിന്റെ മകനായ മിര്‍ മുഹമ്മദ് ഹംദാനിയാണ് താഴത്തെ നില പണിതത്. അതിനു ശേഷം ബാബ ദാവൂദ് ഖാക്കി എ ഡി 1579 ലും 1582 ലുമായി രണ്ടും മൂന്നും നിലകള്‍ പണിതു. ഏതാണ്ട് പത്തു വര്‍ഷത്തോളം ഇവിടെ വസിച്ച അദ്ദേഹം എ ഡി 1587 ലായി നിര്യാതനായി.