പൂര്‍വ ഘട്ടത്തിന്റെ തന്നെ ഭാഗമായ പദ്മപുരം ബോട്ടാണിക്കല്‍ ഗാര്ഡന് അരക്കു റോഡിനു സമീപം സ്ഥിതി ചെയ്യുന്നു. ഇതിന്റെ നിര്‍മ്മാണത്തിന് പിന്നിലൊരു കഥയുണ്ട് . രണ്ടാം ലോക മഹായുദ്ധ കാലത്ത് യുദ്ധത്തിലേര്‍പ്പെട്ട സൈനികര്‍ക്ക് വേണ്ടി പച്ചക്കറികള്‍ കൃഷി ചെയ്യാനാണ് ഇവിടം നിര്‍മ്മിച്ചത്. പിന്നീടിത് ബോട്ടാണിക്കല്‍ ഗാര്‍ഡനായി അറിയപ്പെട്ടു തുടങ്ങി. പച്ചക്കറികള്‍ക്ക് വേണ്ടി ഒരുക്കിയതാണെങ്കിലും ഇന്നിപ്പോള്‍ ഒട്ടനേകം വൃക്ഷലതാതികള്‍ കൊണ്ടിവിടം നിറഞ്ഞിരിക്കുന്നു.കൂടാതെ വിവിധതരം അപൂര്‍വ്വ സസ്യങ്ങളും പൂക്കളുമുള്ള ഒരു ഹോര്‍ട്ടികള്‍ച്ചര്‍ നഴ്സറിയും ഇവിടെ കാണാം.
സഞ്ചാരികളില്‍ ആവേശമുണര്‍ത്താന്‍ പാകത്തില്‍ ഇവിടെയൊരു ടോയ് ട്രെയിന്‍ ഓടുന്നുണ്ട്. കുട്ടികളോടൊപ്പം മുതിര്‍ന്നവര്‍ക്കും രസകരമായ അനുഭവമാണ് ഈ ട്രെയിനിലെ ഉല്ലാസയാത്ര പകര്‍ന്നു നല്‍കുന്നത്. ഇതില്‍ കയറി ഈ പ്രദേശമാകെ കറങ്ങിയടിച്ചു കാണാം. ഇവിടെയുള്ള ഏറു മാടങ്ങളും റോസ് ഗാര്‍ഡനുമൊക്കെ മറ്റു പ്രധാന കാഴ്ചകളില്‍ പെടുന്നു. മുന്‍കൂട്ടി ബുക്ക് ചെയ്താല്‍ ഈ ഏറു മാടങ്ങളിലൊക്കെ സഞ്ചാരികള്‍ക്കും താമസിക്കാം.