സോളനിലെ മനോഹരമായൊരു താഴ്വരയാണ് കുനിഹാര്‍. ഇവിടം ഹാട്കോട്ട, ചോട്ടി വിലായത്ത് എന്നീ പേരുകളിലും അറിയപ്പെടുന്നു. ഈ താഴ് വരയ്ക്ക് കുനിഹാര്‍ എന്ന് പേര് നല്‍കിയത് പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയാണ്. ഹാരത്തിന്റെ ആകൃതിയുള്ളതിനാലാണ് ഈ പേര് നല്‍കിയത്. 1154ല്‍ രഘുവംശജനായ ഒരു രജപുത്രനും ജമ്മുവിലെ അഭോജ് ദേവും ചേര്‍ന്നാണ് ഈ താഴ്വര കണ്ടെത്തിയത്. കുനിഹാര്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് ശ്രീദേവി ക്ഷേത്രവും ശ്രീ ദാനോ ദേവതാ ക്ഷേത്രവും കാണാം. ഇവിടുത്തെ ആരാധനാമൂര്‍ത്തികള്‍ യഥാക്രമം കുല്ജാ ദേവിയും ദാനോ ദേവതയുമാണ്. ഇവിടുത്തെ മറ്റൊരു ആകര്‍ഷണമാണ് കുനിഹാര്‍ തടാകം.