1664നും 1690നും ഇടയില്‍ ചട്ടാര്‍ സിംഗാണ് ലക്ഷ്മിനാരായണ് ക്ഷേത്രം നിര്‍മ്മിച്ചത്. പത്താം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച ക്ഷേത്രത്തിലെ ആരാധനാമൂര്ത്തിമാര് വിഷ്ണുവും പത്നി ലക്ഷ്മീദേവിയുമാണ്. ചംബാ മേഖലയിലെ ഏറ്റവും വലുതും പുരതാനവുമായ ക്ഷേത്രം ശിഖാര ശൈലിയില്‍ രൂപകല്‍പ്പന ചെയ്തത് രാജാ സാഹില്‍ വര്‍മ്മനാണ്. ശിഖാര ശൈലിയിലുള്ള ഒരു ബിമാനവും ചെറിയ അന്തരാലയത്തോട് കൂടിയ ഗര്‍ഭഗൃഹവും മണ്ഡപം പോലുള്ള ഭാഗവും ക്ഷേത്രത്തിലുണ്ട്.
വിഷ്ണുവിന്റെ അവതാരമായ നരസിംഹത്തിന്റെ രൂപവും ക്ഷേത്രത്തില്‍ കാണാം. മധ്യകാലഘട്ടത്തില്‍ ഇന്ത്യയിലേക്ക് അതിക്രമിച്ച് കടന്ന മുസ്ളിം ഭരണാധികാരികളൊന്നും ഈ ക്ഷേത്രം ആക്രമിച്ചിരുന്നില്ല. മഞ്ഞുവീഴ്ചയില്‍ നിന്ന് ക്ഷേത്രത്തിന് സംരക്ഷണം നല്കുന്ന രീതിയിലാണ് ക്ഷേത്രത്തിന്റെ മേല്‍ക്കൂര നിര്‍മ്മിച്ചിരിക്കുന്നത്. ഇതിന്റെ നിര്‍മ്മാണം തടി ഉപയോഗിച്ചാണെന്നതും ശ്രദ്ധേയമാണ്. ക്ഷേത്ര സമുച്ചയിത്തികത്ത് ചന്ദര്ഗുപ്തന്റെയും ഗൗരിശങ്കറിന്റെയും ശിവ ക്ഷേത്രവും രാധാകൃഷ്ണ ക്ഷേത്രവും സ്ഥിതി ചെയ്യുന്നു.