സ്കീയിങ് കഴിഞ്ഞാല്‍ ഓലിയില്‍ സന്ദര്‍ശകര്‍ ഇഷ്ടപ്പെടുന്നത് ട്രക്കിങ് ആണ്. ഹിമാലയന്‍ മലനിരകളിലെ ട്രക്കിങ്ങിന് ഏറ്റവും അനുയോജ്യമായ മലഞ്ചെരുവുകളാണ് ഇവിടുത്തേത്. അതിമനോഹരമായ പ്രകൃതി ദൃശ്യങ്ങള്‍ കാണാന്‍ കഴിയുന്ന ട്രക്കിങ് റൂട്ടുകളാണ് ഇവിടുത്തേത്. ഇതില്‍ മൂന്ന് കിലോമീറ്ററോളം വരുന്ന അതിമനോഹരമായൊരു ട്രക്കിങ് റൂട്ടുണ്ട് .
സമുദ്ര നിരപ്പില്‍ നിന്നും 2519 മീറ്റര്‍ മുതല്‍ 3049 മീറ്റര്‍ വരെ ഉയരത്തില്‍ വരുന്ന ഈ റൂട്ട് നന്ദ ദേവി , കാമെത്ത്്, മന പര്‍വതം ,ദുനഗിരി എന്നിവയുടെ മനോഹര ദൃശ്യങ്ങള്‍ കാട്ടി ത്തരും. ഓലിയിലെ പ്രധാന ട്രക്കിങ് പാത ഓലിയില്‍ നിന്നും ജോഷിമത്തിലേക്കുള്ളതാണ്. ഈ വഴിയാണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ നന്ദ ദേവി കൊടുമുടിയില്‍ നിന്നും സൂര്യോദയം കാണാം. ഓലി-ഗോര്‍സോണ്‍, ടാലി, കൗരിപാസ്സ്, ഖുലാരാ,തപോവന്‍ എന്നിവയാണ് മറ്റ് പ്രധാന ട്രക്കിങ് പാതകള്‍