Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ഔറംഗബാദ് - ബീഹാര്‍

ഔറംഗബാദ് ‌- ബീഹാറിന്റെ ഊര്‍ജ്ജപ്രവാഹിനി

12

ബീഹാറിലെ അതിമനഹോരമായ നഗരമാണ്‌ ഔറംഗബാദ്‌. വിശാലമായ ചരിത്രസംഭവങ്ങളുടെ പാരമ്പര്യമാണ്‌ ഔറംഗബാദ്‌ നഗരത്തെ ശ്രദ്ധാകേന്ദ്രമാക്കുന്നത്‌. ഈ നഗരം ചരിത്രത്തില്‍ നിന്നും ശേഖരിച്ച ഊര്‍ജ്ജം സന്ദര്‍ശകരുടെ മനസ്സിലേക്കും പകരും. രാജ്യത്തെ സ്വാതന്ത്ര്യ സമരത്തിന്‌ നിറയെ സംഭവാനകള്‍ നല്‍കിയ നഗരമാണിത്‌. ഡോ.രാജേന്ദ്രപ്രസാദ്‌ നിരവധി വര്‍ഷങ്ങള്‍ ഇവിടെ ചെലവഴിച്ചിട്ടുണ്ട്‌. സ്വാതന്ത്ര്യ സമരത്തില്‍ പ്രധാന സ്ഥാനം വഹിച്ചിട്ടുള്ള സത്യേന്ദ്ര നാരായണ്‍ സിങിന്റെ ജന്മസ്ഥലം ഔറംഗബാദാണ്‌. ബീഹാറിന്റെ മുന്‍ മുഖ്യമന്ത്രിയാണദ്ദേഹം.

ഔറംഗബാദിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍

പുന്‍പുന്‍ നദിയൊഴുകുന്ന പ്രകൃതി മനോഹരമായ ഭൂമിയാണ്‌ ഔറംഗബാദിലേത്‌. ചല്‍ഹോ, ദ്വാരപല്‍ മലനിരകളും ഇവിടെയാണുള്ളത്‌. സ്‌ഫടികം, വൈഢൂര്യം,ഗ്രൈനൈറ്റ്‌ പോലുള്ള അമൂല്യ കല്ലുകളുടെ സ്രോതസ്സാണ്‌ ഇവിടുത്തെ ഭൂമി.

സ്‌മാരകങ്ങള്‍, ക്ഷേത്രങ്ങള്‍, പള്ളികള്‍ എന്നിവ ഉള്‍പ്പടുന്നതാണ്‌ ഔറംഗബാദിലെ വിനോദ സഞ്ചാരം. മികച്ച ഗതാഗത സൗകര്യം നഗരത്തിലെ വിനോദസഞ്ചാരത്തെ ശക്തിപ്പെടുത്തുന്ന പ്രധാന ഘടകമാണ്‌. വര്‍ഷം തോറും ഇവിടം സന്ദര്‍ശിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടാകുന്നുണ്ട്‌. ഔറംഗബാദിന്റെ സാംസ്‌കാരിക ചരിത്രം മഗധയ്‌ക്ക്‌ ചുറ്റുമായാണ്‌ കറങ്ങുന്നത്‌.

ഇന്ത്യന്‍ ചരിത്രത്തിന്റെ നാലില്‍ മൂന്നോളം വരുമിത്‌. അശോക ചക്രവര്‍ത്തി, ചന്ദ്ര ഗുപ്‌ത മൗര്യ തുടങ്ങി പ്രഗത്ഭരായ ഭരണാധികാരികള്‍ ഭരണം നടത്തിയ നഗരമാണിത്‌. മഗധിയും ഹിന്ദുയുമാണ്‌ കൂടുതല്‍ പേര്‍ സംസാരിക്കുന്ന ഭാഷ. 1972ല്‍ ഗയയില്‍ നിന്നും വിഭജിച്ചതോടെയാണ്‌ ഔറംഗബാദ്‌ സ്വതന്ത്ര ജില്ലയാകുന്നത്‌.

വിപുലമായ സാംസ്‌കാരിക വൈവിധ്യം പ്രകടമാക്കുന്ന നഗരമാണിത്‌. നെല്ല്‌, ഗോതമ്പ്‌, കരിമ്പ്‌ കൃഷികള്‍ക്ക്‌ വളരെ അനുയോജ്യമായ മണ്ണാണ്‌ ഇവിടുത്തേത്‌. മികച്ച ജലസേചന സംവിധാനം ഇവിടുത്തെ ഭൂമിയെ വളക്കൂറുള്ളതും കൃഷിക്കനുയോജ്യമായതുമായി നിലനിര്‍ത്തുന്നു. പ്രകൃതി ഭംഗിയില്‍ ആകൃഷ്‌ടരായി ധ്യാനത്തിനും പ്രാര്‍ത്ഥനകള്‍ക്കുമായി ച്യവന മഹര്‍ഷി, ഭൃഗു തുടങ്ങി നിരവധി മുനിമാര്‍ ഇവിടെ സമയം ചെലവഴിച്ചിട്ടുണ്ടെന്നാണ്‌ പറയപ്പെടുന്നത്‌. ഷാ സദ്രൂദീന്‍ സൂഫി, സയദ്‌ മൊഹമ്മദ്‌ അല്‍ക്കദാരി ബാഗ്‌ദാദി, ഷ ജലാലലുദ്ദീന്‍ കബീര്‍ പാനിപതി, മൊഹമ്മദ്‌ സയ്യദ്‌ സ്യാല്‍കോതി തുടങ്ങി മുസ്ലീം സന്യാസിമാരുടെ സാന്നിദ്ധ്യത്താലും ശേഷ്‌ഠമായ നഗരമാണിത്‌.

ദുമുഹാനി മേളയാണ്‌ ഔറംഗബാദ്‌ വിനോദ സഞ്ചാരത്തിന്റെ കിരീടത്തിലെ മറ്റൊരു പൊന്‍ തൂവല്‍. നിരവധി വ്യാപാരങ്ങളുടെ വേദിയാകുന്ന മേള ഒബ്രയിലാണ്‌ സംഘടിപ്പിക്കുന്നത്‌. ഒബ്രയില്‍ പരവതാനി നെയ്‌ത്‌ വ്യവസായം വ്യാപകമാണ്‌. പുപുന്‍ നദീ തീരത്ത്‌ സ്ഥിതി ചെയ്യുന്ന ഒബ്രയും ഹിന്ദുമത വിശ്വീസികളുടെ പുണ്യസ്ഥലമാണ്‌. എങ്ങനെ എത്തിച്ചേരാം

ഔറംഗബാദില്‍ റോഡ്‌, റയില്‍ വായു മാര്‍ഗം എത്തിച്ചേരാം. മികച്ച ഗതാഗത സൗകര്യമാണ്‌ ഇവിടുത്തേത്‌. ഇവിടുത്തെ മികച്ച റോഡുകള്‍ വിനോദ സഞ്ചാരം ശക്തിപ്പെടാന്‍ സഹായിക്കുന്നുണ്ട്‌. എന്‍എച്ച്‌ 2, എന്‍എച്ച്‌ 98 എന്നിവയാണ്‌ നഗരത്തെ മറ്റ്‌ സ്ഥലങ്ങളുമായി പ്രധാനമായും ബന്ധിപ്പിക്കുന്നത്‌.

സന്ദര്‍ശനത്തിന്‌ അനുയോജ്യമായ കാലയളവ്‌

ഒക്‌ടോബര്‍ മുതല്‍ മാര്‍ച്ച്‌ വരെയുള്ള കാലയളവാണ്‌ സന്ദര്‍ശനത്തിന്‌ അനുയോജ്യം. ഇക്കാലയളവില്‍ യാത്രയ്‌ക്കനുകൂലമായ പ്രസന്നമായ കാലാവസ്ഥയായിരിക്കും

ഔറംഗബാദ് - ബീഹാര്‍ പ്രശസ്തമാക്കുന്നത്

ഔറംഗബാദ് - ബീഹാര്‍ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ഔറംഗബാദ് - ബീഹാര്‍

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ഔറംഗബാദ് - ബീഹാര്‍

  • റോഡ് മാര്‍ഗം
    ദേശീയപാതകള്‍ ഉള്‍പ്പടെ മികച്ച റോഡുകളാണ്‌ ഔറംഗബാദിലേത്‌. ബസുകളുടെയും റിക്ഷകളുടേയും സേവനം മികച്ചതാണ്‌. ഗയ, ഭോജ്‌പൂര്‍,പാട്‌ന എന്നിവിടങ്ങളില്‍ നിന്നും വളരെ എളുപ്പമെത്താം.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    ഔറംഗബാദിനടുത്തുള്ള റയില്‍വെസ്റ്റേഷന്‍ സസരം ആണ്‌. 46 കിലോമീറ്റര്‍ അകലെയാണിത്‌.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    ഔറംഗബാദില്‍ വിമാനത്താവളം ഇല്ല. നഗരത്തിന്‌ തൊട്ടടുത്തുള്ള വിനമാനത്താവളം ഗയ വിമാനത്താവളമാണ്‌. ഇവിടെ നിന്ന്‌ രാജ്യത്തെ പ്രധാന നഗരങ്ങളിലേയ്‌ക്ക്‌ വിമാനസര്‍വീസുണ്ട്‌. വിമാനത്താവളത്തില്‍ നിന്നും ഔറംഗബാദിലേയ്‌ക്ക്‌ ടാക്‌സികള്‍ ലഭിക്കും.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
20 Apr,Sat
Return On
21 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
20 Apr,Sat
Check Out
21 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
20 Apr,Sat
Return On
21 Apr,Sun