അയോദ്ധ്യയിലെ രാം കീ പൈരിയിലാണ് നാഗേശ്വര്‍നാഥ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ ഇതൊരു ശിവ ക്ഷേത്രമാണ്. നാഗങ്ങളുടെ രാജാവ് എന്ന അര്‍ത്ഥത്തിലാണ് ശിവനെ നാഗേശ്വരന്‍ എന്ന് വിളിക്കുന്നത്. പന്ത്രണ്ട് ജ്യോതിര്‍ലിംഗങ്ങളില്‍ ഒന്നാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്.
സരയുവില്‍ കുളിക്കുന്നതിനിടെ ശ്രീരാമന്റെ ഇളയ പുത്രനായ കുശന്റെ കൈവള നദിയിലേക്ക് വീണു. കുശന് അത് കണ്ടെത്താന്‍ തന്റെ കഴിവിന്റെ പരമാവധി ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഒടുവില്‍ ഒരു നാഗകന്യക ഈ വള കണ്ടെടുത്ത് കുശന് നല്കി. അവളുടെ പിതാവ് കടുത്ത ശിവഭക്തനായിരുന്നു. തന്റെ വള കണ്ടെടുത്ത് നല്‍കിയതിലുള്ള നന്ദി സൂചകമായി കുശന് നാഗേശ്വര ക്ഷേത്രം നിര്‍മ്മിച്ചെന്നുമാണ് ഐതിഹ്യം. ചന്ദ്രഗുപ്ത വിക്രമാദിത്യന്റെ കാലം വരെ ഈ ക്ഷേത്രം നല്ല രീതിയില്‍ സംരക്ഷിച്ചിരുന്നതായി പറയപ്പെടുന്നു. നഗരം മുവുവന്‍ നശിച്ചപ്പോഴും ക്ഷേത്രത്തിന് കേടുപാടുകള്‍ ഉണ്ടാകിതിരിക്കാന്‍ ശ്രദ്ധിച്ചിരുന്നത്രേ.
എന്നിരുന്നാലും 1750ല്‍ സഫ്ദര്‍ജംഗിലെ മന്ത്രിയായിരുന്ന നവല്‍ റായ് ക്ഷേത്രം പുതുക്കിപ്പണിതു. ശിവരാത്രി സമയത്ത് ക്ഷേത്രത്തിലേക്ക് ഭക്തജനങ്ങള്‍ ഒഴുകിയെത്തും. ശിവരാത്രിയോട് അനുബന്ധിച്ച് ക്ഷേത്രത്തില്‍ വലിയ ഘോഷയാത്രയും സംഘടിപ്പിക്കാറുണ്ട്.