Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » അയോദ്ധ്യ » ആകര്‍ഷണങ്ങള് » രാംകഥാ പാര്‍ക്ക്‌

രാംകഥാ പാര്‍ക്ക്‌, അയോദ്ധ്യ

20

ശ്രീരാമന്റെ ജന്മസ്ഥലം എന്ന ഖ്യാതി ഉള്ളതിനാല്‍ എല്ലായ്‌പ്പോഴും അയോദ്ധ്യയില്‍ വിശ്വാസികളുടെയും സഞ്ചാരികളുടെയും വന്‍ തിരക്ക്‌ അനുഭവപ്പെടാറുണ്ട്‌. ക്ഷേത്രങ്ങള്‍, ഘട്ടുകള്‍, ചരിത്രമന്ദിരങ്ങള്‍, സ്‌മാരകങ്ങള്‍ എന്നിവയുടെ സാന്നിധ്യവും സഞ്ചാരികളെ അയോദ്ധ്യയിലേക്ക്‌ ആകര്‍ഷിക്കുന്നു. ഗതാഗതക്കുരുക്ക്‌ പോലുള്ള പ്രശ്‌നങ്ങള്‍ക്ക്‌ ഇത്‌ കാരണമാകാറുണ്ട്‌, പ്രത്യേകിച്ച്‌ ഉത്സവ സമയങ്ങളില്‍.

തീര്‍ത്ഥാടന കേന്ദ്രങ്ങളിലെയും നഗരപ്രാന്തങ്ങളിലെയും ജനത്തിരക്ക്‌ കുറയ്‌ക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ രാംകഥാ പാര്‍ക്ക്‌ നിര്‍മ്മിച്ചിരിക്കുന്നത്‌. നല്ലരീതിയില്‍ സംരക്ഷിച്ചുപോരുന്ന വിശാലമായ ഈ പാര്‍ക്ക്‌ നഗരത്തിലെ ബഹളങ്ങളില്‍ നിന്ന്‌ സഞ്ചാരികള്‍ക്ക്‌ ആശ്വാസം പകരും.

ഓപ്പണ്‍ എയര്‍ തീയേറ്ററുകള്‍ പാര്‍ക്കിന്റെ സവിശേഷതയാണ്‌. ഇവിടെ വച്ച്‌ സാംസ്‌കാരിക പരിപാടികളും മതപരമായ പരിപാടികളും സംഘടിപ്പിക്കാറുണ്ട്‌. മതഗ്രന്ഥങ്ങളുടെ പാരായണം, ചര്‍ച്ചകള്‍, മതപരമായ ആചാരങ്ങള്‍ എന്നിവ പാര്‍ക്കിനെ എപ്പോഴും സജീവമാക്കുന്നു. വളര്‍ന്നു വരുന്ന കലാകാരന്മാര്‍ക്ക്‌ കലാപ്രകടനം നടത്താനുള്ള അവസരവും ഇവിടെയുണ്ട്‌.

ആത്മീയ അന്തരീക്ഷം നിറഞ്ഞുനില്‍ക്കുന്ന പാര്‍ക്കില്‍ വൈകുന്നേരങ്ങളും വാരാന്ത്യങ്ങളും ചെലവഴിക്കാന്‍ എത്തുന്നവരും ധാരാളമാണ്‌. അതുകൊണ്ട്‌ തന്നെ രാംകഥാ പാര്‍ക്ക്‌ ഉല്ലാസകേന്ദ്രം എന്ന നിലയിലും പ്രശസ്‌തമാണ്‌.

One Way
Return
From (Departure City)
To (Destination City)
Depart On
20 Apr,Sat
Return On
21 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
20 Apr,Sat
Check Out
21 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
20 Apr,Sat
Return On
21 Apr,Sun