തുളസി ഉദ്യാനം ഒരു പാര്‍ക്കാണ്. തുളസിദാസിന്റെ ഓര്‍മ്മയ്ക്കായാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. പാര്‍ക്കിലെ പൂന്തോട്ടത്തില്‍ തുളസിദാസിന്റെ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. മനോഹരമായി കൊത്തിയെടുത്ത ഒരു വെണ്കൊറ്റക്കുടയ്ക്ക് കീഴിലാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്.
ഫൈസബാദ് വഴി കടന്നുപോകുന്ന ദേശീയപാതയില്‍ അയോദ്ധ്യാ ബസ് സ്റ്റാന്റിന് സമീപത്താണ് തുളസി ഉദ്യാനം. നേരത്തേ ഈ പാര്‍ക്ക് ബ്രിട്ടീഷ് രാജ്ഞിയായ വിക്ടോറിയയുടെ പേരിലാണ് അറിയപ്പെട്ടിരുന്നത്. ഇവരുടെ പ്രതിമയും ഇവിടെ സ്ഥാപിച്ചിരുന്നു. 1960ല്‍ ആണ് വിക്ടോറിയ പാര്‍ക്കിനെ തുളസി ഉദ്യാനം എന്ന് പുന:ര്‍നാമകരണം ചെയ്തത്. ഇപ്പോള്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ പൂന്തോട്ട വിഭാഗത്തിന് കീഴിലാണ് പാര്‍ക്ക് പ്രവര്‍ത്തിക്കുന്നത്.