ബദാമി ഗുഹകളുടെ മുന്‍വശത്തായുള്ള കുന്നിന്മുകളിലാണ് ഈ കോട്ടയുള്ളത്. ബദാമി ടൗണില്‍ നിന്നും 2 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്താം. ചാലൂക്യ രാജാക്കന്മാരുടെ കൊട്ടാരമായിരുന്നുവ്രത്രേ ഒരുകാലത്ത് ഈ കോട്ട. ഇവിടേയ്ക്ക് നടന്നുതന്നെ കയറണം, വാഹനം പോകാനുള്ള സൗകര്യമില്ല. കോട്ടയില്‍ അഞ്ചാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച രണ്ട് ശിവാലയങ്ങളുണ്ട്, ചാലൂക്യ രാജാവായിരുന്ന പുലികേശി രണ്ടാമനാണ്രേത ഇത് പണികഴിപ്പിച്ചത്. മുകളിലും താഴെയുമായിട്ടാണ് ശിവാലയങ്ങള്‍. ഇതില്‍ ഒന്ന് ശിവനുവേണ്ടിയും മറ്റൊന്ന് ഗണപതിയ്ക്കുവേണ്ടിയുമാണ് പണിതിരിക്കുന്നത്. മുകളിലത്തെ ശിവാലയത്തിന്റെ ഉള്‍ച്ചുമരുകളില്‍ ഹിന്ദു പുരാണങ്ങളില്‍ നിന്നുള്ള ഭാഗങ്ങള്‍ കൊത്തിവച്ചിരിക്കുന്നത് കാണാം. ആനയുടെയും സിംഹത്തിന്റെയും രൂപങ്ങളുമുണ്ട് ഇക്കൂട്ടത്തില്‍.താഴെയുള്ള ശിവാലയത്തിന്റെ വടക്കുഭാഗത്തായി ടിപ്പുസുല്ത്താന്റേതെന്ന് കരുതപ്പെടുന്ന ഒരു പീരങ്കി കാണാം. പതിനാറാം നൂറ്റാണ്ടിലേതാണ് ഇതെന്നാണ് ചരിത്രകാരന്മാര് പറയുന്നത്. പതിനാലാം നൂറ്റാണ്ടില്‍ പണിത ഒരു കാവല്ഗോപുരവുമിവിടെയുണ്ട്. കോട്ടയ്ക്കുള്ളില്‍ വമ്പന്‍ ധാന്യപ്പുരകളും, സ്വകാര്യ ഹാളുകളും, ഉറപ്പുള്ള ചുവരുകളുള്ള മുറികളും ഭൂമിതുരന്നുണ്ടാക്കിയ രഹസ്യ ഭൂഗര്‍ഭ അറകളുമുണ്ട്. സഞ്ചാരികള്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒന്നാണ് ഈ കോട്ട.