ബദാമിയിപ്പോള് കൂടുതലായും അറിയപ്പെടുന്നതുതന്നെ ഗുഹാക്ഷേത്രങ്ങളുടെ പേരിലാണ്, അതുകൊണ്ടുതന്നെ ഇവിടെയെത്തിയിട്ട് ഇവ കാണാതെപോവുകയെന്നാല് കടുത്ത നഷ്ടമാകും. ഗുഹാക്ഷേത്രങ്ങളില്‍ നേരത്തേ പറഞ്ഞതുപോലെ ഒന്നാമത്തെ ക്ഷേത്രം അതായത് ശിവപ്രതിഷ്ഠയുള്ള ക്ഷേത്രമാണ് ഏറ്റവും വഴക്കമുള്ളത് അഞ്ചാംനൂറ്റാണ്ടില്‍ (സിഇ) ആണ് ഈ ക്ഷേത്രം പണിതത്. അര്‍ദ്ധനാരീശ്വര രൂപം, ഹരിഹര രൂപം, നടരാജരൂപം എന്നിവയെല്ലാമുണ്ട് ഈ ക്ഷേത്രത്തില്‍. ശിവന്റെ പ്രതിഷ്ഠയ്ക്ക് സമീപത്തായി ഹരിഹര രൂപവും വിഷ്ണുവിന്റെ രൂപവുമുണ്ട്. മഹിഷാസുര മര്‍ദ്ദിനി, ഗണപതി, ശിവലിംഗം, ഷണ്മുഖന് എന്നീ പ്രതിഷ്ഠകളുമുണ്ടിവിടെ. മറ്റ് രണ്ട് ക്ഷേത്രങ്ങളും വിഷ്ണുവിനായുള്ളതാണ്. വിഷ്ണുവിന്റെ പല അവതാരൂപങ്ങളും ഇവിടങ്ങളില്‍ കാണാം, കൂടാതെ ശിവപാര്‍വ്വതി വിവാഹത്തിന്റെ ചിത്രങ്ങളും ഇവിടെ കൊത്തിവച്ചിട്ടുണ്ട്. മൂന്നാമത്തെ ക്ഷേത്രം നൂറ് അടിയോളം താഴ്ചയുള്ള ഗുഹയാണ്. നാലാമത്തെ ക്ഷേത്രം ജൈനക്ഷേത്രമാണ്. ഇവിടെ മഹാവീരന്റെ ഇരിക്കുന്ന രൂപത്തിലുള്ള പ്രതിഷ്ഠ കാണാം. പാര്‍ശ്വനാഥന്റെ രൂപവുമുണ്ട് ഇവിടെ.