ബദാമി ടൗണില്‍ നിന്നും രണ്ടു കിലോമീറ്റര്‍ യാത്രചെയ്താല്‍ മലേഗിട്ടി ശിവാലയത്തിലെത്താം. ബദാമി കോട്ടയ്ക്കുള്ളിലാണിത്. പാറനിറഞ്ഞ കുന്നിന്മുകളിലാണ് ഈ ക്ഷേത്രം. ഏഴാം നൂറ്റാണ്ടില്‍ പണികഴിപ്പിക്കപ്പെട്ട ഈ ക്ഷേത്രം ബദാമിയിലെ ഏറ്റവും പഴക്കംചെന്ന ക്ഷേത്രങ്ങളില്‍ ഒന്നാണ്. ചാന്ത് ഉപയോഗിക്കാതെയാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചിരിക്കുന്നത്. ദ്രാവിഡ രീതിയിലുള്ള ഒരു ഗോപുരവുമുണ്ട് ഇതിന്.രണ്ട് ചരിത്രലിഖിതങ്ങള്‍ ഇവിടെനിന്നും കണ്ടെടുത്തിട്ടുണ്ട്. ആര്യമിച്ചി ഉപാധ്യായ എന്ന ശില്പിയാണ് മാലേഗിട്ടി ശിവാലയം നിര്‍മ്മിച്ചതെന്നാണ് ഒന്നില്‍ നിന്നും വ്യക്തമാകുന്നത്. രണ്ടാമത്തേത് 1543 കാലഘട്ടത്തില്‍ അതായത് വിജയനഗര സാമ്രാജ്യകാലത്തുള്ളതാണ്. വലിയ ധാന്യപ്പുര, രണ്ട് നിരകളായി ഉണ്ടാക്കിയ ചുവരുകള്‍ തുടങ്ങിയ പല വാസ്തുവിദ്യാ വിസ്മയങ്ങളുമുണ്ട് ഈ ശിവാലയത്തില്‍.