സംശയമില്ലാതെ പറയാം, തെക്കന്‍ ഗോവയില്‍ ഏറ്റവും അധികം പാര്‍ട്ടികള്‍ നടക്കുന്ന ഹോട്ടലുകളില്‍ ഒന്നാണ് കഫെ ഡെല്‍ മാര്‍ ബീച്ച് ബാര്‍ ആന്‍ഡ് ക്ലബ്ബ്. മുള കൊണ്ടുള്ള നിര്‍മാണവും തികച്ചും പുത്തനായ ഫീലിംഗും എല്ലാം ചേര്‍ന്ന ഒരു ടിപ്പിക്കല്‍ പാര്‍ട്ടി ഹാളാണ് ഈ ക്ലബ്ബ് കം ഹോട്ടല്‍ കം റെസ്റ്റോറന്റ് എന്നുവേണമെങ്കില്‍ പറയാം. മര്‍ഗോവയ്ക്കും പഞ്ജിമിനും തെക്കായി ഗോവയിലെ വെക്കേഷന് ചെലവഴിക്കാന്‍ ഏറ്റവും അനുയോജ്യമായ മനോഹരമായ താമസസ്ഥലമാണിത്, എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു റിസോര്‍ട്ട്. പലോലിം ബീച്ചിലാണ് മനോഹരമായ ഈ റിസോര്‍ട്ട്.
തികച്ചും സുന്ദരമായ ഒരു ബീച്ച് അനുഭവത്തിനായി വടക്കും തെക്കുമുള്ള ഗോവന്‍ സഞ്ചാരികളെല്ലാം കഫെ ഡെല്‍ മാര്‍ ബീച്ച് ബാര്‍ ആന്‍ഡ് ക്ലബ്ബിലെത്താറുണ്ട്. ബീച്ച് ഷാക്കുകളില്‍ നിന്നും താരതമ്യേന കുറഞ്ഞ വിലയ്ക്ക് മദ്യം ലഭിക്കും. തെക്കന്‍ ഗോവയില്‍ രാത്രി വൈകും വരെ പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ള അപൂര്‍വ്വം നൈറ്റ് ക്ലബ്ബുകളിലൊന്നാണ് കഫെ ഡെല്‍ മാര്‍ ബീച്ച് ബാര്‍ ആന്‍ഡ് ക്ലബ്ബ്.
കേവലം ഒരു നൈറ്റ് ക്ലബ്ബ് എന്നതിനപ്പുറം ഏത് പ്രായക്കാര്‍ക്കും ആസ്വദിക്കാനുള്ള എല്ലാവിധ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുള്ള ഒരിടം എന്നുവേണമെങ്കില്‍ കഫെ ഡെല്‍ മാര്‍ ബീച്ച് ബാര്‍ ആന്‍ഡ് ക്ലബ്ബിനെ വിളിക്കാം. എയര്‍പോര്‍ട്ട്, വാസ്കോ, മര്‍ഗോവ തുടങ്ങിയ ഇടങ്ങളില്‍ നിന്നും കാബ്സ് വഴി ഇവിടെത്താം.